കോട്ടൂർ പഞ്ചായത്ത്​ സെക്രട്ടറിയെ സ്​ഥലംമാറ്റിയ നടപടി പ്രതിഷേധാർഹം ^അസറ്റ്​

കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാർഹം -അസറ്റ് കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതിയുടെ നിക്ഷിപ്തതാൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതി​െൻറ പേരിൽ അകാരണമായി കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. അവധികഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് നിയമവിരുദ്ധമാണ്. പഞ്ചായത്ത് ഭരണസമിതിയിലുള്ള ചില വിഷയങ്ങളിൽ സെക്രട്ടറിയെടുത്ത ശക്തമായ നിലപാടാണ് അദ്ദേഹത്തോടുള്ള അതൃപ്തിക്ക് കാരണം. ഗവൺമ​െൻറിനുവേണ്ടി നല്ലനിലയിൽ സേവനംചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനു പകരം സ്ഥലംമാറ്റി പീഡിപ്പിക്കുന്ന നടപടി ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന ഇത്തരം നടപടികൾക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ നിന്നുതന്നെ പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പും ഉയർന്നുവരണമെന്ന് അസറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ജി. മുജീബ്, സെക്രട്ടറി കെ. നൂഹ്, എം.വി. അബ്ദുറഹ്മാൻ, അഷ്റഫ് മാസ്റ്റർ, ശഫീഖ് ഒാമശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.