guda 100

കമ്മിറ്റി സന്ദർശിച്ചു ഗൂഡല്ലൂർ: പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കിലെ സെക്ഷൻ 17 ഭൂമിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതതല കമ്മിറ്റി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് സന്ദർശിച്ചു. മുൻ ഗ്രാമവികസന വകുപ്പ് ഡയറക്ടർ ചിരു, മുൻ ഡി.എഫ്.ഒ ദീപക്ശ്രീവാസ്തവ, റിട്ടയേഡ് ഡി.ആർ.ഒ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി എത്തിയത്. ഇവരെടൊപ്പം ഡി.ആർ.ഒ ഭാസ്കര പാണ്ഡ്യൻ, ഗൂഡല്ലൂർ, ആർ.ഡി.ഒ മുരുകയ്യ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് തഹസിൽദാർമാരായ രവി, ഗോപാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. ഗൂഡല്ലൂർ താലൂക്കിലെ പാടന്തറ, ചെരുമുള്ളി, വുഡ്ബ്രയർ, പന്തല്ലൂർ താലൂക്കിലെ റോക്വുഡ്, കരിയശോല, നെല്ലിയാളം, പന്തല്ലൂർവഴിയായിരുന്നു സന്ദർശനം. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എത്തിയ കമ്മിറ്റി വൈകീട്ട് അഞ്ചരയോടെ ഊട്ടിയിലേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.