കായക്കൊടിയിൽ വയൽ പ്രദേശങ്ങൾ മുഴുവൻ നികത്തിത്തീരുന്നു

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വയൽ പ്രദേശങ്ങളും തണ്ണീർത്തടങ്ങളും ചതുപ്പുകളും വ്യാപകമായി നികത്തുന്നതായി പരാതി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ നെല്ലറകളിലൊന്നായ ഇവിടെ വയലിൽ ആദ്യം തെങ്ങ്, കവുങ്ങ് തൈകൾ നടുകയും പിന്നീട് അവ വളരുമ്പോൾ പറമ്പെന്ന പേരിൽ നികത്തുകയും ചെയ്യുന്ന ഏർപ്പാടാണ് നടന്നുവരുന്നത്. വെള്ളക്കെട്ടുള്ള ചതുപ്പുകളും നീർച്ചാലുകളും ഇപ്രകാരം ദിനേന നികത്തിത്തീരുകയാണ്. ഭരണത്തിലും പൊലീസിലും സ്വാധീനമുള്ള ചില കോൺട്രാക്ടർമാരാണ് എല്ലാ വിലക്കുകളും ലംഘിച്ച് നികത്തിക്കൊടുക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നികത്തിയ പ്രദേശങ്ങൾ കുറ്റ്യാടിയിലെ സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് പ്രവർത്തകർ സന്ദർശിച്ചു. വില്ലേജ് ഓഫിസർക്ക് പരാതി നൽകി. ചങ്ങരംകുളം, കൂട്ടൂർ, മുട്ടുനട, കണ്ടോട്, ആക്കൽ പ്രദേശങ്ങളിലാണ് നികത്തൽ വ്യാപകം. ചങ്ങരംകുളം വാർഡിൽ കിളിയംവയൽതാഴ, കണ്ണങ്കൈതാഴ, കളയംകുളത്തുതാഴ, കോവുക്കുന്നിൽ ഞേണോൽതാഴ, കരയത്താംപൊയിൽ എന്നിവിടങ്ങളിലെ നികത്തലിനെതിരെ നേരത്തേ കെ.എസ്.കെ.ടി.യു വില്ലേജ് ഓഫിസർ മുതൽ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയിരുന്നെങ്കിലും മണ്ണ് മാഫിയക്ക് കുലുക്കമില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കോവുക്കുന്ന് എൽ.പി സ്കൂൾ വാർഷികാഘോഷം കുറ്റ്യാടി: കോവുക്കുന്ന് എൽ.പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. നാണു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എൻ.കെ. ശശികുമാർ, കെ.സി. ഗോവിന്ദൻ, എ. റഷീദ്, കെ. രാജീവൻ, ഒ.ടി. സനീഷ്, ഒ.പി. പ്രസീദ് എന്നിവർ സംസാരിച്ചു. സ്കൂൾ സപ്ലിമ​െൻറ് പ്രകാശനവും നഴ്സറി സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.