മുക്കം: ലോകമൊട്ടുമുള്ള അഭയാർഥി പ്രശ്നങ്ങൾക്ക് ലോക മനഃസാക്ഷി ഉണരണമെന്ന് സുന്നിയ അറബിക് കോളജ് സെമിനാർ അഭിപ്രായപ്പെട്ടു. 'അഭയാർഥി പ്രശ്നങ്ങൾ അറബി സാഹിത്യത്തിൽ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മലേഷ്യൻ നാഷനൽ യൂനിവേഴ്സിറ്റി പ്രഫ. ഡോ. സയ്യിദ് അൽ കാസിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എൻ. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സിറിയൻ അഭയാർഥി പ്രശ്നങ്ങൾ അറബി സാഹിത്യത്തിൽ, െഎലൻ കുർദി എന്ന പ്രതീകം, റോഹിങ്ക്യൻ അഭയാർഥികൾ, ആധുനിക അറബി കവിതകൾ, ത്വയ്യിബ് സാലിഹിെൻറ കൃതികളും അഭയാർഥികളും, അന്താരാഷ്ട്ര സമൂഹവും അഭയാർഥികളും തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിൽ അവതരിപ്പിച്ചു. ഡോ. കെ.കെ. ഇസ്മായിൽ സ്വാഗതവും ഡോ. മുജീബ് നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.