കക്കാട് ഗ്രൗണ്ടിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

മുക്കം: കക്കാട് ഗ്രൗണ്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കഞ്ചാവ് പൊതികളുമായി ബൈക്കിലെത്തിയ യുവാവ് എക്സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് പരിശോധിച്ചപ്പോഴാണ് പ്രത്യേകരീതിയിൽ അടുക്കി വെച്ച കഞ്ചാവ് പൊതികൾ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് നീലേശ്വരം സ്വദേശി മുഹമ്മദ് അഫ്സലി(21)നെതിരെ കേസെടുത്തിട്ടുണ്ട്. കക്കാട്, കാരശ്ശേരി, മുക്കം കേന്ദ്രീകരിച്ച് വിദ്യാർഥികളെ ലക്ഷ്യംവെച്ച് മയക്ക് മരുന്ന് വ്യാപകമായി വിതരണം നടത്തുന്നുവെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നതിനെ തുടർന്നാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. മുക്കം ബെൻഡ് പൈപ്പ് പാലം, മത്സ്യ മാർക്കറ്റി​െൻറ പിറക്വശം, മലയോര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന സജീവമായതാണ് അധികൃതർക്ക് കിട്ടിയവിവരം. പരിശോധനക്ക് എക്സൈസ് ഓഫിസർ ജുനൈദ്, അസിസ്റ്റൻറ് ഓഫിസർ മുഹമ്മദ് അബ്ദുറഹിമാൻ, പ്രിവൻറിവ് ഓഫിസർ ഹരീഷ്, ഷിജു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.