തിരുവനന്തപുരം: മന്ത്രി എ.കെ. ബാലെൻറ നേതൃത്വത്തിൽ എം.എൽ.മാരുടെ സംഘം യു.കെ സന്ദർശനം നടത്തി. ബ്രിട്ടീഷ് പാർലമെൻററി പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു പ്രധാന യാത്രഉദ്ദേശ്യം. സംസ്ഥാന പാർലമെൻററികാര്യ വകുപ്പിെൻറ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാർലമെൻററി അഫയേഴ്സിെൻറ ആഭിമുഖ്യത്തിലായിരുന്നു യാത്ര. 19ന് വൈകീട്ട് ലണ്ടനിലെത്തിയ പ്രതിനിധി സംഘത്തെ വിമാനത്താവളത്തിൽ യു.കെയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സ്വീകരിച്ചു. 21ന് സംഘം ബ്രിട്ടീഷ് പാർലമെൻറ് സന്ദർശിച്ചു. ഹൗസ് ഒാഫ് കോമൺസ് അംഗം വീരേന്ദ്ര ശർമയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ പാർലമെൻററി സംവിധാനം, സഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ, ബില്ലുകളുടെ അവതരണരീതിയും ഇടപെടലും എന്നിവ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടത്തി. സംഘാംഗങ്ങൾ പാർലമെൻറിെൻറ ഇരുസഭകളും സന്ദർശിച്ചു. വില്യം ഷേക്സ്പിയറുടെ ജന്മഗൃഹം, കാറൽ മാക്സിെൻറ ശവകുടീരം, കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി, ബക്കിങ്ഹാം പാലസ് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. മന്ത്രിയെകൂടാതെ എം.എൽ.എമാരായ എ. പ്രദീപ്കുമാർ, സണ്ണി ജോസഫ്, കെ. കൃഷ്ണൻകുട്ടി, വി.പി. സജീന്ദ്രൻ, വീണജോർജ്, കെ.ബി. ഗണേഷ്കുമാർ, എം. ഉമ്മർ, ചിറ്റയം ഗോപകുമാർ എന്നിവരും ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാർലമെൻററി അഫയേഴ്സ് ഡയറക്ടർ ജനറൽ ബിജു ലക്ഷ്മണനുമാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.