കൊടുവള്ളി: നഗരസഭയിലെ . കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കളരാന്തിരി അങ്ങാടിയിലെ മൊബെൽ കടയിലും കോഴിക്കടയിലുമാണ് മോഷണം നടന്നത്. മൊബെൽ കടകുത്തിത്തുറന്ന് മൊബൈൽ ഫോണുകളും, റിചാർജ് കുപ്പണുകളും കവർന്നു. കോഴിക്കടയുടെ ചില്ലുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കോഴികളെയും കവർന്നിട്ടുണ്ട്. കളരാന്തിരിയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവായതായി നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് കളരാന്തിരി സി.കെ. ഹംസയുടെ വീട്ടിൽനിന്നും പത്തുപവനോളം ആഭരണങ്ങളും പണവും മോഷണം പോയിരുന്നു. ഉടമകൾ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, കളരാന്തിരിയിലും പരിസര പ്രദേശങ്ങളിലുമായി മദ്യപരുടെ ശല്യവും വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ പ്രദേശത്ത് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകിയിട്ടും തുടർ നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.