കക്കോടി: സി.പി. ബാലൻ വൈദ്യർ അനുസ്മരണത്തിെൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് അഞ്ചിന് കക്കോടിയിൽ നടക്കുന്ന പൊതുയോഗത്തിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് സംസാരിക്കും. കെ.ജി. ഹർഷൻ രണ്ടാം അനുസ്മരണം ചേളന്നൂർ: ചിത്രകാരനും ശിൽപിയും നാടക സംവിധായകനുമായിരുന്ന കെ.ജി. ഹർഷെൻറ രണ്ടാം അനുസ്മരണം ബുധനാഴ്ച വൈകീട്ട് നാലിന് കണ്ണങ്കര സാന്ദീപനി വിദ്യാലയത്തിൽ നടക്കും. കലാരംഗത്തെ പ്രതിഭകൾക്ക് കെ.ജിയുടെ സ്മരണക്കായി നൽകുന്ന രണ്ടാമത് പുരസ്കാരം ആർട്ടിസ്റ്റ് ധരാനാസദന് നൽകും. സിനിമ നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം സത്യവ്രതൻ അധ്യക്ഷത വഹിക്കും. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.