കാഴ്​ചയുടെ വിസ്​മയമാണ്​ ഇൗ ചിത്രങ്ങൾ

കോഴിക്കോട്: കാഴ്ചയുടെ വിസ്മയങ്ങളുമായി രണ്ടു ചിത്ര പ്രദർശനങ്ങൾക്ക് ആർട്ട് ഗാലറിയിൽ തുടക്കം. ചിത്രരേഖ ആർട്ട് അക്കാദമിയുടെ ഗ്രൂപ് ചിത്രപ്രദർശനം 'കളർ ഡയമെൻഷൻ 2017', ഡൽഹിയിലെ മധുകർ രാജി​െൻറ 'ഇൻക്രഡിബ്ൾ കാരക്ടേഴ്സ്' എന്നിവക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ചിത്രരേഖയുടെ പ്രദർശനത്തിൽ ദേവീദേവന്മാരുടെ മ്യൂറൽ പെയിൻറിങ്, ചുമർചിത്രങ്ങൾ തുടങ്ങി 48 ചിത്രങ്ങളാണുള്ളത്. അരുൺകുമാർ, അനൂപ് ഗോപാലകൃഷ്ണൻ, സതീഷ് മേപ്പാടത്ത്, എസ്.െക. ശശി, സനൽകുമാർ, ലിനേഷ്, എൻ. ജിതേഷ്, മഞ്ജുഷ, ദീപ്തി രാജു, ഷീനാഭായ്, ബിജിത, അനിൽജ, സി.കെ. ധന്യ, ബി. ശീതൾ തുടങ്ങിയവരുേടതാണ് ചിത്രങ്ങൾ. പ്രദർശനം സംവിധായകൻ സുധീർ അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. പ്രേമദാസ് ഇരുവള്ളൂർ, ഗിരീഷ് ചിത്രാഞ്ജലി, എം. വിജി, അരുൺ സുബ്രഹ്മണ്യം, സൂരജ് കൊല്ലം, കരീം തുടങ്ങിയവർ സംസാരിച്ചു. വിവിധ മുഖഭാവങ്ങൾ ആവിഷ്കരിക്കുന്നതാണ് മധുകർ രാജി​െൻറ ചിത്രങ്ങൾ. രണ്ടു പ്രദർശനവും 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.