ഭവനബോർഡിൽനിന്ന്​ വായ്​പ: വഞ്ചിതരാകരുതെന്ന്​ മുന്നറിയിപ്പ്​്​

കോഴിക്കോട്: ഭവനനിർമാണ ബോർഡിൽനിന്ന് വായ്പയെടുത്തവരെ ഉൾപ്പെടുത്തി ചിലർ സംഘടന രൂപവത്കരിച്ചതിൽ വഞ്ചിതരാകരുതെന്ന് ബോർഡി​െൻറ മുന്നറിയിപ്പ്്. ബോർഡിൽനിന്ന് വർഷങ്ങൾക്കുമുമ്പ് വായ്പയെടുത്ത തുക നിരവധി പേർ തിരിച്ചടക്കാനുണ്ട്. ചിലർ സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി വായ്പ തിരിച്ചടക്കുകയും ചെയ്തു. നിലവിൽ ബോർഡിൽ തുക അടക്കാനില്ലാത്തവർ വായ്യുടെ പേരിൽ സംഘടന രൂപവത്കരിക്കുന്നത് ദുരൂഹമാണെന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി. ഉയർന്ന സാമ്പത്തിക ശേഷിയുള്ള പലരും വായ്പത്തുക തിരിച്ചടക്കാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിർദേശങ്ങൾ പാലിച്ചു മാത്രമേ ബോർഡിന് മുന്നോട്ടുപോകാനാവൂ എന്നും വ്യാജ പ്രചാരണം തള്ളിക്കളയമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.