രാമനാട്ടുകര മുനിസിപ്പാലിറ്റി ഭൂമി തട്ടിപ്പ്: യൂത്ത് കോൺഗ്രസ് സമരജ്വാല തീർത്തു

രാമനാട്ടുകര: മുനിസിപ്പാലിറ്റിയിലെ കോടികളുടെ ഭൂമി തട്ടിപ്പിനെതിരെ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ് കമ്മിറ്റി ഭൂസംരക്ഷണ പ്രതിഷേധജ്വാല തീര്‍ത്തു. കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ബസ്സ്റ്റാൻഡി​െൻറ മുന്നിലായി പന്തംകൊളുത്തി അഗ്നിവലയം തീർത്താണ് പ്രതീകാത്മക സമരം ചെയ്തത്. ജനങ്ങളെ കൊള്ളയടിക്കുന്ന മുനിസിപ്പാലിറ്റി ഭരണസമിതി രാജിവെച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരജ്വാല ഉദ്ഘാടനംചെയ്ത യൂത്ത്‌ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഹെബീഷ് മാമ്പയില്‍ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് മനീഷ് പെരുമ്പില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. സുരേഷ്, രാജീവന്‍ മണ്ണൊടി, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷഫ്‌നാസ് അലി, ഷാഹിദ് കടലുണ്ടി, ഉമ്മര്‍ അഷ്‌റഫ്, ഉല്ലാസ് രാമനാട്ടുകര, മുനീര്‍ പള്ളിമേത്തൽ, സൗബിന്‍ ശിവന്‍ എന്നിവര്‍ സംസാരിച്ചു. ----------- പുഴയിൽ മാലിന്യം തള്ളിയ സംഭവം: 10,000 രൂപ പിഴയിട്ടു ഫറോക്ക്: ചാലിയാർ പുഴയിൽ ഫറോക്ക് പഴയപാലത്തിനു താഴെ വാഹനത്തിൽ മാലിന്യംകൊണ്ടു വന്ന് തള്ളുന്നതിനിടെ നാട്ടുകാർ പിടികൂടിയ സംഭവത്തിൽ ആരോഗ്യവകുപ്പ് വാഹന ഉടമക്കെതിരെ 10,000 രൂപ പിഴയിട്ടു. കരുവൻതിരുത്തി സ്വദേശി ഇ. അബ്ദുറഹ്മാ​െൻറ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനും ഡ്രൈവർ കരുവൻ തിരുത്തി സ്വദേശി റഫീഖിനെയും കഴിഞ്ഞ ശനിയാഴ്ച കോർപറേഷൻ ആരോഗ്യവിഭാഗം ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്നാണ് കോർപറേഷൻ പിഴ ചുമത്തിയത്. ചാലിയാർ തീരം െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മാലിന്യം തള്ളാനെത്തിയ പിക്കപ്പ് ലോറി പിടികൂടി ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. പുഴയിലേക്ക് തള്ളിയ മാലിന്യം നാട്ടുകാരും ആരോഗ്യവിഭാഗവും ഇടപെട്ട് തിരികെ കയറ്റിച്ചിരുന്നു. നാട്ടുകാരുടെ നിരീക്ഷണത്തിനിടെയാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.