അണ്ടർ17 ലോകകപ്പ്​: നൈനാംവളപ്പിലും ഇന്ന്​ ഗോളടിമേളം

കോഴിക്കോട്: അടുത്തമാസം ആരംഭിക്കുന്ന അണ്ടർ-17 ലോകകപ്പി​െൻറ പ്രചാരണാർഥം നടത്തപ്പെടുന്ന 'വൺ മില്ല്യൻ ഗോൾ' പരിപാടി നൈനാംവളപ്പ് കോതി മിനിസ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകിട്ട് മൂന്നിന് നടക്കും. െഡപ്യൂട്ടി പൊലീസ് കമിഷണർ മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും. ജില്ല സ്പോർട്സ് കൗൺസിലി​െൻറ സഹകരണത്തോടെ നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളും അധ്യാപകരുമടക്കം പൊതുജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും വിവിധ കക്ഷിനേതാക്കളും ഫുട്ബാൾ കളിക്കാരും പരിശീലകരും ഗോളടിക്കാനെത്തും. ഗോളിയില്ലാത്ത പോസ്റ്റിലേക്കാണ് പന്തടിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.