കോഴിക്കോട്: എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്‌സ് കോ-ഓഡിനേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഗവ. കരാറുകാർ നടത്തി. ചരക്കു-സേവന നികുതി നിലവിൽ വരുന്നതിനു മുമ്പുള്ള പ്രവൃത്തികൾ ജി.എസ്.ടി പരിധിയിൽനിന്ന് ഒഴിവാക്കുക, പ്രതിമാസം കണക്ക് നൽകേണ്ട സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എരഞ്ഞിപ്പാലം ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റ് പടിക്കൽ സമാപിച്ചു. ധർണ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി. നാഗരത്‌നൻ, പി. മോഹൻദാസ്, സി. ചേക്കൂട്ടി, ഒ. രവികുമാർ, ടി.ടി. ജയദേവൻ, പി.വി. ജലീലുദ്ദീൻ, െക.കെ. ബാലകൃഷ്ണൻ, കെ. സതീഷ്കുമാർ, ഗഫൂർ എന്നിവർ സംസാരിച്ചു. പി.വി. ജലീലുദ്ദീൻ സ്വാഗതവും സി. സജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.