കോഴിക്കോട്: വ്യാജ ചികിത്സക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒാഫ് ഇന്ത്യ ക. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യത്തെ തകർക്കുന്ന വ്യാജ വൈദ്യവും വ്യാജ ഒൗഷധങ്ങളും നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ ഡോ. സി.ആർ. മഹിപാൽ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, സൂര്യ നാരായണൻ, ആഷിക് ചെലവൂർ, ബി.കെ. പ്രേമൻ, ഗവാസ്, ഡോ. പി.കെ. സോമൻ, ഡോ. സഹീർ അലി, ഡോ. പി.കെ. വേണുഗോപാലൻ, ഡോ. ആർ. രൂപശ്രീ, ഡോ. മിർദാസ്, ഡിവിൻ ജോസ് എന്നിവർ സംസാരിച്ചു. കൺവീനർ ഡോ. ടി. ഗോപിനാഥ് സ്വാഗതവും ഡോ. എസ്. സുബിൻദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.