ജി.എസ്​.ടി: അപാകത പരിഹരിക്കണം ^വ്യാപാരി വ്യവസായി സമിതി

ജി.എസ്.ടി: അപാകത പരിഹരിക്കണം -വ്യാപാരി വ്യവസായി സമിതി കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'ജി.എസ്.ടിയും വ്യാപാര മേഖലയും' വിഷയത്തിൽ കോഴിക്കോട് ജി.എസ്.ടി സെല്ലിലെ ഷിജോയ് ജെയിംസ് ക്ലാെസടുത്തു. സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, അബ്ദുൽ ഗഫൂർ രാജധാനി, കെ. സോമൻ, കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു. ജി.എസ്.ടിയിലെ അപാകത പരിഹരിക്കണമെന്നും കെട്ടിടവാടക നിയമം ഉടൻ നടപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.