ഒളിച്ചോടിയ 42കാരിയും 30കാരനും കോടതിയിൽ ഹാജരായി

പേരാമ്പ്ര: ഒരാഴ്ച മുമ്പ് പേരാമ്പ്രയിൽനിന്ന് ഒളിച്ചോടിയ 42കാരിയും 30കാരനും പേരാമ്പ്ര കോടതിയിൽ ഹാജരായി. ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ കോടതി അനുവദിച്ചു. ഭർതൃമതിയായ വീട്ടമ്മക്ക് മൂന്ന് മക്കളുണ്ട്. മൂത്തമകന് 23 വയസ്സുണ്ട്. ഇവരുടെ ബന്ധുവായ യുവാവിനൊപ്പമാണ് നാടുവിട്ടത്. 'അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ മോദിക്കൊപ്പം പിണറായി മത്സരിക്കുന്നു' പേരാമ്പ്ര: ജനകീയാഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും കൂച്ചുവിലങ്ങിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽ പിണറായി വിജയൻ മത്സരിക്കുകയാണെന്ന് സാംസ്കാരിക സാഹിതി നിയോജകമണ്ഡലം കൺെവൻഷൻ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ സി.എച്ച്. സനൂപ് അധ്യക്ഷത വഹിച്ചു. കെ.എം. ശ്രീനിവാസൻ, കുഞ്ഞബ്ദുല്ല വാളൂർ, ടി.വി. മുരളി, കെ.കെ. മുഹമ്മദ് റാഷിദ്, സി.കെ. ശശികുമാർ, ആർ.പി. ഷോഭീഷ്, വി.കെ. നൗഷാദ്, വാഴയിൽ ഹരീന്ദ്രൻ, ജസ്റ്റിൻ രാജ്, അജിത്ത് ദ്വാരക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.