കക്കോടി: മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധനയിൽ 1,32,000 രൂപ പിഴ ഇൗടാക്കി. നികുതി ഇനത്തിൽ വിവിധ വാഹനങ്ങളിൽനിന്നായി 75,000 രൂപ പിരിച്ചെടുത്തു. കക്കോടി, ബാലുശ്ശേരി ഭാഗങ്ങളിൽ വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കെതിരെയും നടപടിയെടുത്തു. സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാത്തതും എമർജൻസി എക്സിറ്റ് ഇല്ലാത്തതും എയർഹോൺ ഉപയോഗിക്കുന്നതുമായ 18 ബസുകൾക്കെതിരെ കേസെടുത്തു. നികുതി അടക്കാത്ത ഒരു ബസും കസ്റ്റഡിയിലെടുത്തു. വിദേശ രജിസ്ട്രേഷൻ നമ്പറുള്ള കാറും പിടികൂടി. കാർ ഉടമയിൽനിന്ന് 35,000 രൂപ നികുതി അടപ്പിച്ചു. 114 വാഹനങ്ങളിൽനിന്നായാണ് 1,32,000 രൂപ പിഴ ഇൗടാക്കിയത്. എ.എം.വി.െഎമാരായ വിധിൻകുമാർ, വി.പി. രാജേഷ്, ആർ. ശങ്കർ, റിലേഷ്, ജിനേഷ്, ജിൻസ് ജോർജ് എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.