മൊകവൂർ: നാടിനെ നെടുകെ പിളര്‍ത്തി കടന്നുപോകുന്ന ആറുവരിപാതയിലേക്ക് പ്രവേശനം നിഷേധിക്കുന്ന അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ എൻ.എച്ച് ബൈപാസ് അടിപ്പാത നിര്‍മാണ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊകവൂരില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മൊകവൂരിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്നത്. രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരിയാക്കുന്നതോടെ മൊകവൂരിലെ പ്രദേശവാസികള്‍ക്ക് ബൈപാസിലേക്ക് പ്രവേശനം നഷ്ടപ്പെടുന്ന ആശങ്കയില്‍ പ്രതിഷേധിച്ചായിരുന്നു മനുഷ്യച്ചങ്ങല. ആറുവരിയാകുന്നതോടെ മൊകവൂര്‍ പ്രദേശവാസികള്‍ക്ക് രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള പൂളാടിക്കുന്ന് മേല്പാലത്തിലൂടെയോ മാളിക്കടവ് അടിപ്പാതയിലൂടെയോ മാത്രമേ പാത മുറിച്ചുകടക്കാന്‍ പറ്റുകയുള്ളൂ. രണ്ടു കിലോമീറ്ററോളം ദൂരം സര്‍വിസ് റോഡിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന ദുരവസ്ഥക്കെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ മൂന്നാംഘട്ട സമരത്തിെൻറ ഭാഗമായാണ് മനുഷ്യച്ചങ്ങലയും പ്രതിഷേധദീപം തെളിയിക്കലും നടത്തിയത്. ബഹുജന സമ്പര്‍ക്കം ഇല്ലാതാക്കുന്ന രീതിയിലേക്കാണ് അധികൃതരുടെ നടപടി. നിത്യസന്ദര്‍ശന കേന്ദ്രങ്ങളായ ആരാധനാകേന്ദ്രങ്ങളിലേക്കും ഓഫിസുകളിലേക്കും സാംസ്കാരിക കേന്ദ്രങ്ങളിലേക്കുമുള്ള സഞ്ചാരം തടയുന്നതാണ് അധികൃതരുടെ നടപടി. പ്രദേശത്തിെൻറ നിലനിൽപിനും തലമുറകളുടെ സംരക്ഷണത്തിനുമാണ് ജനകീയ സമരമെന്ന് മനുഷ്യച്ചങ്ങലയിൽ പെങ്കടുത്തവർ പറഞ്ഞു. വികസനം ജനനന്മക്കും സുരക്ഷക്കും ഭീഷണിയാകരുെതന്നും ബൈപാസിനെ ഇനിയും മരണപാതയാകാൻ അനുവദിക്കില്ലെന്നും മനുഷ്യച്ചങ്ങലയിൽ പെങ്കടുത്തവർ പ്രതിജ്ഞയെടുത്തു. കുനിമ്മല്‍താഴം ജങ്ഷനില്‍നിന്ന് തുടങ്ങിയ മനുഷ്യച്ചങ്ങല നമ്പോലപ്പറമ്പത്ത് താഴെ വരെ നീണ്ടു. പ്രതിഷേധക്കാരുടെ സാന്നിധ്യംമൂലം മനുഷ്യച്ചങ്ങല മതിലായി മാറുകയായിരുന്നു. കോര്പറേഷന് അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ എൻ.പി. പത്മനാഭന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.പി. മനോജ്, സുരേഷ് മൊകവൂർ, സി. പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.