കുന്ദമംഗലം: മർകസിലെ വിവാദ കോഴ്സുകൾക്ക് അംഗീകാരമുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ടെന്നുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും, നിലവിൽ വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് അംഗീകാരം നൽകാമെന്നാണ് റിപ്പോർട്ടിലുള്ളതെന്നും മർകസ് വിദ്യാർഥി സമര സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് എം.എൽ.എ മാരായ പി.ടി. റഹീമും, എം.കെ. മുനീറും നിയമസഭയിൽ വിഷയം ഉന്നയിക്കുകയും കോഴ്സുകൾ സർക്കാർ അംഗീകൃതമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തതാണ്. വിദഗ്ധ സമിതി റിപ്പോർട്ട് വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മർകസ് പ്രതിനിധികൾ മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തിട്ടും കോഴ്സുകൾ അംഗീകൃതമാണെന്ന് പ്രചരിപ്പിക്കുന്നത് എന്തർത്ഥത്തിലാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു. മർകസ് ജനകീയ സംരക്ഷണ സമിതി കുന്ദമംഗലം: മർകസിലെ എം.െഎ.ഇ.ടി യുമായി ബന്ധപ്പെട്ട വിഷയത്തിൽ കലക്ടർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മർകസ് ജനകീയ സംരക്ഷണ സമിതി. സമിതിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ നടന്ന വിവിധ കക്ഷി പ്രതിനിധികളുടെ യോഗം പൗരസമിതി സെക്രട്ടറി എം.കെ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. എം.പി. ആലിഹാജി അധ്യക്ഷതവഹിച്ചു. പി. ശിവദാസൻ, മുഹമ്മദലി, എം. ബാലകൃഷ്ണൻ, പി. ഷാജി, മുസ്തഫ, ഒ. വേലായുധൻ, പി. രാജൻ, കെ.കെ. ജൗഹർ, അക്ബർഷാ, പി. ദാസൻ, എം. ഉമ്മർ ഹാജി, സൈനുദ്ദീൻ കുന്ദമംഗലം, എം.പി. മൂസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.