എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പട്ടികവിഭാഗ ഉദ്യോഗാർഥികളുടെ വിവരങ്ങൾ നൽകുന്നില്ല വൈത്തിരി: പൂക്കോടുള്ള കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിലേക്ക് നിയമനം നടത്തുന്നതിനാവശ്യമായ പട്ടികവിഭാഗ ഉദ്യോഗാർഥികളുടെ വിശദവിവരങ്ങൾ അധികൃതർ ആവശ്യപ്പെട്ടിട്ടും ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌േചഞ്ച് നൽകുന്നിെല്ലന്ന് പരാതി. സ്ഥിരം ജോലിക്കാരെ പി.എസ്.സി വഴിയും താൽക്കാലിക ജോലിക്ക് ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌േചഞ്ച് വഴിയുമാണ് ഇപ്പോൾ സർവകലാശാലയിൽ നിയമനം നടത്തുന്നത്. പൂക്കോട് െഡയറി ഫാം നിർത്തലാക്കി യൂനിവേഴ്സിറ്റി തുടങ്ങിയപ്പോൾ അന്ന് െഡയറി ഫാമിലുണ്ടായിരുന്ന മിക്കവാറും എല്ലാ ആദിവാസികൾക്കും പട്ടികവിഭാഗക്കാർക്കും പുതുതായി സർവകലാശാലയിൽ നിയമനം നൽകിയിരുന്നു. താൽക്കാലികമായി ജോലിക്കെടുത്തവരെ മുഴുവൻ കഴിഞ്ഞ മാസം സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. അവരിൽ നല്ലൊരു പങ്കും യൂനിവേഴ്സിറ്റി ഫാമിനോട് ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. പട്ടികജാതി/വർഗത്തിൽപെട്ടവർക്ക് സർവകലാശാലയിലേക്കു നിയമനം നൽകുന്നതിന് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോട് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ മുഴുവൻ വിവരങ്ങളും നൽകാൻ ആവശ്യപ്പെെട്ടങ്കിലും ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ പറയുന്നു. എംപ്ലോയ്മെൻറ് ഡയറക്ടർക്ക് എഴുതി മറുപടി കാത്തിരിക്കുകയാണ് യൂനിവേഴ്സിറ്റി അധികൃതർ. കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കണമെന്ന് കർഷകസംഘം കൽപറ്റ: കന്നുകാലികളെ ഇറച്ചിക്കായി വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കർഷകസംഘം ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. നിരോധനം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക ക്ഷീരകർഷകർ ഏറെയുള്ള വയനാടിനെയാണ്. ആഗോളീകരണ നയങ്ങൾ നടപ്പാക്കിയതിെൻറ ഫലമായി നാണ്യവിളകളുടെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഏറ്റവുമധികം കർഷകർ ആത്മഹത്യചെയ്തത് വയനാട്ടിലാണ്. ഈ പ്രതിസന്ധി മറികടക്കാൻ കർഷകർ തെരഞ്ഞെടുത്തത് ക്ഷീരകൃഷിയും കന്നുകാലിവളർത്തലുമാണ്. പ്രായംചെന്ന പശുക്കളെയും എരുമകളെയും ഉൽപാദനശേഷി കുറഞ്ഞവയെയും കാളക്കുട്ടികളെയും ഇറച്ചിയാവശ്യത്തിന് വിൽപന നടത്തിയാണ് കൃഷിക്കാർ ഈ രംഗത്ത് വരുമാനമുണ്ടാക്കുന്നത്. ആധുനിക മാംസസംസ്കരണ ഫാക്ടറിയായ ബ്രഹ്മഗിരിയുടെ മലബാർമീറ്റ് പ്രവർത്തനം ആരംഭിച്ചതോടെ ജില്ലയിൽ നിരവധി കർഷകർ മാംസാവശ്യത്തിന് ഉരുക്കളെ വളർത്തുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ ക്ഷീരകർഷകർക്കും അറവുമാടുകളെ വളർത്തുന്ന പദ്ധതികൾക്കും േപ്രാത്സാഹനം നൽകുന്നത് ക്ഷീര-മൃഗസംരക്ഷണമേഖലക്ക് ഉത്തേജനം പകരുന്നതാണ്. കർഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന ഇത്തരം പദ്ധതികൾക്ക് കേന്ദ്രസർക്കാർ ഉത്തരവ് വിലങ്ങുതടിയായി മാറുകയാണ്. പാൽവിലയെ മാത്രം ആശ്രയിച്ച് ക്ഷീരകർഷകർക്ക് നിലനിൽക്കാനാവില്ല. കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാകുന്നതോടെ കാലിവിൽപനയിലൂടെയും മറ്റും ലഭിക്കുന്ന ഉപവരുമാനം ഇല്ലാതാവും. ഈ നയത്തിനെതിരെ ക്ഷീരസഹകരണ സംഘങ്ങൾ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിക്കണമെന്ന് കർഷകസംഘം ക്ഷീരസംഘം ഭരണസമിതികളോട് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശശാങ്കൻ സംസാരിച്ചു. സി.കെ. ശിവരാമൻ സ്വാഗതവും പി.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. WEDWDL29 കർഷകസംഘം ജില്ല കൺെവൻഷൻ എം. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.