ബീഫ് നിരോധനത്തിനെതിരെ സര്‍വകക്ഷി പ്രതിഷേധം

പൂനൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂര്‍ യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാറി​െൻറ ബീഫ് നിരോധനത്തിനെതിരെ സര്‍വകക്ഷി പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. കാലിക്കച്ചവടക്കാരെയും കുടുംബത്തെയും വഴിയാധാരമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താര അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഷ്‌റഫ്‌ മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കെ. ഉസ്മാൻ‍, എ.കെ. ഗോപാലൻ, കെ.കെ. ബാലകൃഷ്ണന്‍ നായര്‍, ഹസന്‍ ദാരിമി, വി. ബീരാന്‍കുട്ടി ഫൈസി, എ.വി. അബ്ബാസ്‌, നാസര്‍ എസ്റ്റേറ്റ്‌മുക്ക്, രമേശൻ, പി.എസ്. മുഹമ്മദലി, മുജീബ് പൂനൂർ, അബൂബക്കര്‍, സി.പി. ഉണ്ണി എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ അസീസ്‌ സ്വാഗതവും സി.പി. ഹകീം നന്ദിയും പറഞ്ഞു. ....................... kp3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.