സമഗ്ര പഠനാസൂത്രണ ശിൽപശാല

മേപ്പയൂർ: മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര പഠനാസൂത്രണ ശിൽപശാല നടത്തി. പൊതു വിദ്യാഭ്യാസത്തെ കൂടുതൽ മികവുള്ളതാക്കി മാറ്റാൻ 'ലക്ഷ്യ 2018' എന്ന പേരിൽ നടത്തിയ ശിൽപശാലയിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കെ. പ്രദീപൻ, സഞ്ജയ് കൊഴുക്കല്ലൂർ, സി.എ. അനിത, കെ.പി. സുചോലന, പി. രമേശ് ബാബു, വി. വത്സൻ, ടി.എം. അഫ്സ എന്നിവർ സംസാരിച്ചു. ദിനേശൻ പാഞ്ചേരി, പി. മോഹനൻ, യു.കെ. ഷജിൽ എന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു. ................................... kp5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.