എക്സിബിഷൻ പവലിയൻ നശിപ്പിച്ചു

കോഴിക്കോട്: അവോക് സംസ്ഥാന പൊലീസി​െൻറ സഹകരണത്തോടെ നടത്തുന്ന സംസ്ഥാനതല സമഗ്ര റോഡ് സുരക്ഷ കാമ്പയിനി​െൻറ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഫോട്ടോ എക്സിബിഷൻ പവലിയൻ സാമൂഹികദ്രോഹികൾ നശിപ്പിച്ചതായി പരാതി. പവലിയ​െൻറ അലുമിനിയം ഫ്രെയിമുകൾ മോഷ്ടിക്കുകയും കൊണ്ടുപോകാൻ കഴിയാത്തവ വളച്ചൊടിക്കുകയും ഫ്ലക്സ് ബോർഡുകളും മറ്റും കീറി നശിപ്പിക്കുകയുമാണ് ചെയ്തത്. 18,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ അവോക് സംസ്ഥാന കമ്മിറ്റി അപലപിച്ചു. നടക്കാവ് സി.െഎക്ക് പരാതിനൽകി. photo: avok1 ,avok2 കോഴിക്കോട് ബീച്ചിൽ ഫോട്ടോ എക്സിബിഷൻ പവലിയൻ സാമൂഹികദ്രോഹികൾ നശിപ്പിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.