പുത്തൂലിന് ജന്മനാട്ടിലേക്ക് മടക്കം; നിറമിഴിയോടെ

കോഴിക്കോട്: നാലുവര്‍ഷം മുമ്പ് മനോനിലെ തെറ്റി വീട്ടിൽ നിന്നിറങ്ങിയ സ്വന്തം പത്നിയെ കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ വെച്ചുകാണുമ്പോൾ ബംഗാളിലെ ബർദമാൻ സ്വദേശിയായ കാർത്തിക് ദാസി​െൻറ കണ്ണും മനസ്സും നിറഞ്ഞു. ഭാര്യ പുത്തൂലി​െൻറ അവസ്ഥയും അതുതന്നെയായിരുന്നു. ഏറെ നാൾ പിരിഞ്ഞിരുന്നതിനുശേഷമുള്ള ആദ്യ കാഴ്ച ഇരുവരിലും അമ്പരപ്പുണ്ടാക്കിയെങ്കിലും ഉടൻ യാഥാർഥ്യം തിരിച്ചറിഞ്ഞ് ചേർത്തുപിടിച്ചു. നാലുവർഷം മുമ്പ് വീട്ടിൽനിന്ന് പുറപ്പെട്ട പുത്തൂൽ 2015 ഡിസംബറിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയത്. തലശ്ശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊലീസുകാർ അവരെ ഇവിടെയെത്തിച്ചത്. പുത്തൂല്‍ പറഞ്ഞതി​െൻറ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ബംഗാളിലെ മംഗല്‍ക്കോട്ട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരാണ് കാർത്തിക് ദാസിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളും സാമൂഹികപ്രവര്‍ത്തകന്‍ ബാപ്പിലാലും ചേര്‍ന്ന് വ്യാഴാഴ്ച കുതിരവട്ടത്തെത്തി. ഏറെ നാൾക്കുശേഷം ഭര്‍ത്താവിനെ തിരിച്ചുകിട്ടിയതി​െൻറ സന്തോഷത്തിലായിരുന്നു പുത്തൂൽ.ഗ്രാമത്തിലേക്ക് പോകുമ്പോള്‍ പുത്തൂലിന് ധരിക്കാന്‍ ആശുപത്രി ജീവനക്കാർ സാരി സമ്മാനമായി നൽകി. തന്നെ രണ്ടുവർഷത്തോളം പരിചരിച്ച ജീവനക്കാരോട് നിറമിഴിയോടെ നന്ദി പറഞ്ഞാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്. തൂത്തുക്കുടി മാതാ നഗറിൽനിന്നുള്ള അരുള്‍ സെല്‍വിയും ദിവസങ്ങൾക്കുമുമ്പ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചുപോയി. photo mental hospital പുത്തൂൽ ഭർത്താവ് കാർത്തിക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.