എൻ.ജി.ഒ യൂനിയൻ കലക്​ടറേറ്റ് മാർച്ച്

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാറി​െൻറ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽ സർവിസിനായുള്ള പ്രവർത്തനങ്ങളിൽ അണിചേരുക, തദ്ദേശസ്വയംഭരണ പൊതുസർവിസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. രാജചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം. മുരളീധരൻ, ജില്ല ട്രഷറർ ടി.എ. അഷ്റഫ്, പി. രവീന്ദ്രൻ, പി.വി. ശാന്ത, പി.പി. സന്തോഷ്, കെ.പി. രാജേഷ്, എം.കെ. നിഷ, ടി. സജിത്ത്കുമാർ, രാജൻ പടിക്കൽ, വി. സാഹിർ, എം.കെ. കമല, പി.സി. സജീഷ്കുമാർ, എം. ദൈത്യേന്ദ്ര കുമാർ, ഹംസ കണ്ണാട്ടിൽ, കെ.ജി. രാജൻ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി പി. സത്യൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.