കിനാലൂരില്‍ 110 കെ.വി സബ്സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു

ബാലുശ്ശേരി: കിനാലൂരില്‍ 110 കെ.വി. സബ്സ്റ്റേഷന്‍െറ നിര്‍മാണം പുരോഗമിക്കുന്നു. ഉണ്ണികുളം, ബാലുശ്ശേരി പ്രദേശങ്ങളിലെ വോള്‍ട്ടേജ്ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനും കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലെ വ്യവസായിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി കിനാലൂരില്‍ സ്ഥാപിക്കുന്ന 110 കെ.വി. സബ്സ്റ്റേഷന്‍െറ നിര്‍മാണപ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണ്. കെ.എസ്.ഐ.ഡി.സിയുടെയും കെ.എസ്.ഇ.ബി ലിമിറ്റഡിന്‍െറയും സംയുക്ത സംരംഭമായി കക്കയം മുതല്‍ ചേവായൂര്‍ വരെയുള്ള 110 കെ.വി. ലൈനില്‍നിന്നും 2.5 കിലോമീറ്റര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മിച്ചാണ് കിനാലൂരിലെ 110 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മിക്കുന്നത്. 9.5 കോടി രൂപ ഭരണാനുമതിയുള്ള സബ്സ്റ്റേഷന്‍ നിര്‍മാണത്തിനായി രണ്ട് ഏക്കര്‍ സ്ഥലം കെ.എസ്.ഐ.ഡി.സിയാണ് അനുവദിച്ചിട്ടുള്ളത്. 2015 ഡിസംബര്‍ 13ന് ശിലാസ്ഥാപനം നടത്തിയ സ്റ്റേഷന്‍െറ കെട്ടിടവും അനുബന്ധ ട്രാന്‍സ്ഫോമറുകളും ഫീഡറുകളും സ്ഥാപിച്ചുകഴിഞ്ഞു. രണ്ടര കിലോമീറ്റര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ സ്ഥാപിക്കാനായുള്ള ടവറിന്‍െറ നിര്‍മാണപ്രവൃത്തികള്‍ നടന്നുവരുകയാണ്. ഇതിനായി കിനാലൂര്‍ എസ്റ്റേറ്റിലൂടെ ജനവാസ കേന്ദ്രമല്ലാത്ത പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി മാര്‍ക്കിട്ടുകഴിഞ്ഞിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി സബ്സ്റ്റേഷന്‍െറ പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.