ജിന്ന് ചികിത്സ: നടുക്കം മാറാതെ നാട്ടുകാര്‍

നാദാപുരം: ജിന്ന് ചികിത്സക്കിടെ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍. പുറമേരി ടൗണിനോട് ചേര്‍ന്ന് മാളുമുക്കിലെ നിരവധി വീടുകള്‍ക്ക് നടുവില്‍ നടക്കുന്ന ജിന്ന് ചികിത്സയെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ളെന്ന് പരിസരവാസികള്‍ പറയുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മന്ത്രവാദത്തിനിടെ വെള്ളയില്‍ പുതിയകടവ് സ്വദേശിനിയായ ഷമീനക്ക് തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് പിറ്റേദിവസം പൊലീസ് വീട്ടിലത്തെിയപ്പോഴാണ് അയല്‍വീട്ടുകാര്‍പോലും വിവരമറിയുന്നതത്രെ. പൊള്ളലേറ്റ യുവതിയെ ആരും കാണാതെയാണ് അപകടം നടന്ന വീട്ടില്‍നിന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലത്തെിച്ചത്. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് കുറ്റ്യാടി അടുക്കത്തെ കൂവോട്ട്പൊയ്യില്‍ നജ്മയെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള നജ്മ മൂന്നര വര്‍ഷം മുമ്പാണ് കുറ്റ്യാടി മേഖലയില്‍ മകള്‍ക്ക് ജിന്ന് ചികിത്സ സിദ്ധിച്ചതായി പറഞ്ഞുപരത്തി ചികിത്സ തുടങ്ങിയത്. സന്താനലബ്ധിക്കും മനോരോഗങ്ങള്‍ക്കും ഉദ്ദിഷ്ടകാര്യങ്ങള്‍ക്കും പ്രേതപിശാചുകളെ ഒഴിപ്പിക്കുന്നതിനും സ്വന്തം കിണറ്റിലെ വെള്ളം ഓതി നല്‍കിയായിരുന്നു ചികിത്സ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റ്യാടി മേഖലയില്‍നിന്ന് നജ്മ നാടുവിട്ടു. പുറമേരിയില്‍ ഒരു വര്‍ഷത്തോളമായി നജ്മ ജിന്ന് ചികിത്സ നടത്തിവരുന്നു. പുറമേരി തയ്യുള്ളതില്‍ ഇസ്മായിലിന്‍െറ ഉടമസ്ഥതയിലുള്ള വീട് വാടകക്കെടുത്താണ് ചികിത്സ നടത്തിയത്. മുന്‍വാതില്‍ എപ്പോഴും അടഞ്ഞുകിടക്കുന്ന വീട്ടില്‍ പിന്‍ഭാഗത്തുകൂടിയാണ് ആളുകള്‍ എത്തിയിരുന്നത്. ഇരുട്ടുമുറിയിലിരുത്തി പ്രാര്‍ഥിച്ച് ആഭിചാരകര്‍മങ്ങള്‍ നടത്തുകയാണ് പതിവ്.ജില്ലക്കകത്തും പുറത്തും നിന്ന് നിരവധി പേര്‍ രാത്രികാലങ്ങളില്‍ ഇവരെ തേടിയത്തെിയിരുന്നു. ഇവരെ തേടിയത്തെിയവര്‍ ദൂരെ ദിക്കുകളില്‍നിന്നായതിനാല്‍ ബന്ധുക്കളോ മറ്റോ ആയിരുന്നെന്നാണ് പലരും കരുതിയത്. ഷമീനയുടെ മാഹി പൂഴിത്തലയിലെ ബന്ധുക്കള്‍ വഴിയാണ് ഈ സ്ത്രീയെ കുറിച്ച് അറിയുന്നത്. ഷമീനയെ കൂടാതെ ഇവരുടെ സഹോദരനും ബന്ധുക്കളും ഉണ്ടായിരുന്നു. ഇതില്‍ പിഞ്ച് കുട്ടിയും ഉണ്ടായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ മുറിക്ക് പുറത്തായതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന മുറി കഴുകി വൃത്തിയാക്കുകയും കരിപിടിച്ച ചുമരുകള്‍ വെള്ളപൂശുകയും ചെയ്തിരുന്നു. മുറിയിലെ വയറിങ്ങുകള്‍ കത്തി ചാമ്പലായി. യുവതിയുടെ ദേഹത്തുണ്ടായിരുന്ന മുറിച്ചുമാറ്റിയ വസ്ത്രങ്ങളും മുടിയും പൊലീസ് വീട്ടുപറമ്പില്‍ കത്തിച്ച നിലയില്‍ കണ്ടത്തെി. നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മായില്‍, സി.ഐ ജോഷി ജോസ്, എസ്.ഐ കെ.പി. അഭിലാഷ്, ജൂനിയര്‍ എസ്.ഐ കെ.എസ്. അജേഷ് എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.