വാണിജ്യ നികുതി ചെക്ക്പോസ്​റ്റിൽനിന്നും ലോറി തട്ടിയെടുത്ത കേസിലെ പ്രതിക്ക് തടവും പിഴയും

വാണിജ്യ നികുതി ചെക്ക്പോസ്റ്റിൽനിന്നും ലോറി തട്ടിയെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും കൽപറ്റ: സുൽത്താൻ ബത്തേരി നമ്പ്യാർകുന്ന് ചെക്ക്പോസ്റ്റിൽനിന്നും കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി കസ്റ്റഡിയിലെടുത്ത് വാണിജ്യ നികുതി ഓഫിസറെ ഏൽപിച്ച ലോറി തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിക്ക് തടയും പിഴയും. മൂന്നാം പ്രതി കൽപറ്റ തുർക്കി ബസാറിലെ നന്തോത്ത് വീട്ടിൽ ജാഫറിനെയാണ് രണ്ടു വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും കൽപറ്റ അഡീ. ജില്ല ആൻഡ് സെഷൻസ് ജഡ്ജ് (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി ശിക്ഷ അനുഭവിക്കണം. 2006 ഫിബ്രുവരി 19- നായിരുന്നു കേസിനാസ്പദമായ സംഭവം. മതിയായ രേഖകളില്ലാതെ ലോറിയിൽ കോഴി കടത്താൻ ശ്രമിക്കെയാണ് വാഹനസഹിതം കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി എൻ.പി. ബാലകൃഷ്ണൻ ഇയാളെ പിടികൂടിയത്. വാണിജ്യ നികുതി ഓഫിസർക്ക് ഡിവൈ.എസ്.പി കൈമാറിയ വാഹനവും അതിലുണ്ടായിരുന്ന കോഴികളും തട്ടിയെടുത്ത് ജാഫർ കടന്നു കളയുകയായിരുന്നു. ജാഫറിനു പുറമെ ലോറി ഓടിച്ചിരുന്ന ഒരാളെയും സഹായിയായുണ്ടായിരുന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ 2011 സെപ്റ്റംബർ 20ന് കോടതി വെറുതെ വിട്ടിരുന്നു. വിചാരണവേളയിൽ ഒളിവിൽപ്പോയ ജാഫറിനെ തുടർ വിചാരണയിലാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. േപ്രാസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി. നവോത്ഥാന ചരിത്രത്തിന് നൃത്ത ചാരുതയേകി വയനാടിന് വിവേകാനന്ദ സ്പർശം കൽപറ്റ: വർണശബളമായ സായംസന്ധ്യയിൽ ചന്ദ്രഗിരിയിലെ പ്രൗഢമായ വേദി നവോത്ഥാന ചരിത്രത്തിലെ വിവേകാനന്ദ സ്പശത്തി​െൻറ ദൃശ്യാവിഷ്കാരമായപ്പോൾ സദസ്സിനു വേറിട്ട അനുഭവമായി. സ്വാമി വിവേകാനന്ദ‍​െൻറ കേരള സന്ദർശനത്തി​െൻറ 125ാം വാർഷികത്തി​െൻറ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ജില്ല ഭരണകൂടവും ചേർന്ന് സംഘടിപ്പിച്ച വിവേകാനന്ദ സ്പർശം നൃത്ത സന്ധ്യയാണ് അറിവും ദൃശ്യാനുഭവുമായി നർത്തനത്തി​െൻറ പുതിയ വഴികൾ സദസ്സിന് അനുഭവവേദ്യമാക്കിയത്. നൃത്തച്ചുവടുകളും ഹൃദയഹാരിയായ പാട്ടുകളും ഡിസംബറി​െൻറ കുളിരായി പെയ്തിറങ്ങി. ഭാരത് ഭവ​െൻറ നേതൃത്വത്തിൽ നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ് ദൃശ്യ സന്ധ്യയുടെ സാക്ഷാത്കാരം നിർവഹിച്ചത്. ദേവരാഗപുരം ഗായകസംഘം പാട്ടുകൾ ആലപിച്ചു. നവോഥാന നൃത്ത സന്ധ്യയുടെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ആധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റർ ഡോ. രാധികാ സി. നായർ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൾ ഖാദർ, പ്രമോദ് പയ്യന്നൂർ, ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്േട്രറ്റിവ് ഓഫിസർ ആർ. മധു, പി.ആർ.ഡി അസി സ്റ്റൻറ് എഡിറ്റർ കെ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു. MUST TUEWDL31 സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ജില്ല ഭരണകൂടവും ചേർന്ന് സംഘടിപ്പിച്ച വിവേകാനന്ദസ്പർശം നൃത്ത സന്ധ്യയിൽനിന്ന് ഇന്ന് മതേതര സംരക്ഷണ ദിനമായി ആചരിക്കും കൽപറ്റ: ബാബരി മസ്ജിദ് തകർത്ത് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും പള്ളി യഥാസ്ഥാനത്ത് നിർമിക്കുമെന്ന ഉറപ്പ് ജലരേഖയായി തുടരുന്നത് മതേതരത്വത്തിന് ഏറ്റ തീരാകളങ്കമാണെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ബുധനാഴ്ച മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കും. പ്രസിഡൻറ് എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് പഞ്ചാര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബത്തേരി, സലിം കൊല്ലിയിൽ, എം.ടി. ഇബ്രാഹിം, നജീബ് ചന്തക്കുന്ന്, എം.പി. മൊയ്തുട്ടി, കുന്നുമ്മൽ മൊയ്തു, സി.പി. കുഞ്ഞാലൻ, എം.കെ. മൊയ്തു, ബീരാൻ ഹാജി, സലിം തെനേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.