ആദിവാസി ബാലികയെ പീഡിപ്പിച്ചു; സംഭവം ഒതുക്കിയതായി ആക്ഷേപം ആരോപണവിധേയനെ രക്ഷപ്പെടുത്താൻ ചില രഷ്​ട്രീയപ്രവർത്തകർ ഇടപെട്ടു

പിണങ്ങോട്: 13 വയസ്സുള്ള ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം ഒതുക്കിതീർക്കുന്നതായി പരാതി. അച്ചൂരാനം വില്ലേജിലെ പിണങ്ങാടിനടുത്ത ആദിവാസി കോളനിയിലെ പ്രായപൂർത്തിയാകാത്ത ബാലികക്ക്നേരെയാണ് ഒന്നിലധികം തവണ ലൈംഗിക പീഡനമുണ്ടായത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്ര നിരോധനനിയമം (പോക്സോ) പ്രകാരം കേസെടുക്കേണ്ട സംഭവമായിട്ടും അധികൃതർ അതിനനുസരിച്ച ഗൗരവം നൽകിയില്ലെന്നും ആരോപണമുണ്ട്. ഭരണകക്ഷിയിലെ ഒരു പാർട്ടിയിലെ ചിലർ ഇടപെട്ട് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചതായാണ് ആക്ഷേപം. പ്രദേശത്തെ സ്കൂളിലെ വാർഷികാഘോഷങ്ങൾക്കിടയിലാണ് കുട്ടിയെ ആരോപണവിധേയനായ ആൾ പരിചയപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പാണ് ആദ്യതവണ കുട്ടി പീഡിപ്പിക്കപ്പെടുന്നത്. പിന്നീട് നിരവധി തവണ ലൈംഗിക പീഡനം നടന്നിട്ടുണ്ട്. ഒരു ഡ്രൈവറാണ് ആരോപണവിധേയൻ. ഇയാളെ രക്ഷപ്പെടുത്താൻ പാർട്ടിയിലുള്ളവർ ഇടപെട്ടുവെന്നും സംസാരമുണ്ട്. കോളനിയിൽ വെച്ചും നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചു. സംഭവം അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ കോളനിയിലെത്തി അന്വേഷിച്ചിരുന്നു. കുട്ടിയുമായി സംസാരിച്ചു. എന്നാൽ ആദ്യം കാര്യങ്ങൾ പറഞ്ഞിരുന്ന ബാലിക പുറമെനിന്നുള്ള ഇടപെടൽ മൂലം പിന്നീട് ഭയപ്പെട്ടു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പിന്നീട് പറയുന്നത്. പൊലീസും സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ പരാതി ഇല്ലാതായതോടെ നടപടിയെടുക്കാനും കഴിയാതായി. ചില സാമൂഹിക പ്രവർത്തകർ സംഭവത്തിൽ ഇടപെട്ടിരുന്നു. കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധമുള്ള ചിലരെ കൊണ്ട് കുട്ടിയുമായി സംസാരിച്ചു. ഇതിന് ശേഷമാണ് പീഡന വിവരം അറിഞ്ഞത്. ബാലിക ഇവരോട് സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടയാൾ പലതവണ പീഡിപ്പിച്ച വിവരം കുട്ടി ത​െൻറ ചില കൂട്ടുകാരികളോടും നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ് ആരോപണവിധേയ​െൻറ കുടുംബം. ചില പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പരാതിയും േകസുമില്ലാതെ സംഭവം ഒതുക്കിത്തീർക്കുകയുമായിരുന്നുവെന്നുമാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.