കോഴിക്കോട്​ ലൈവ്​ രാത്രി ജീവിതം

കോഴിക്കോട് ലൈവ് രാത്രി ജീവിതം സംസ്ഥാനത്തെ നഗരങ്ങളിൽ രാത്രി ഏറ്റവും സജീവമാകുന്നത് കോഴിക്കോട്ടാണ്. കടപ്പുറത്ത് അർധരാത്രി കഴിഞ്ഞും വെടിപറഞ്ഞിരിക്കുന്ന കുടുംബം മുതൽ മെഡിക്കൽ കോളജ് ആശുപത്രി മുറ്റത്ത് ആകുലതകൾ പങ്കിട്ട് കിടന്നുറങ്ങുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ വരെ രാത്രി ജീവിതത്തി​െൻറ ഭാഗമാണ്. രാവുറങ്ങാത്ത കോഴിക്കോടൻ തെരുവുകളിലൂടെ... 10.30 PM ഏത് പാതിരാക്ക് വന്നാലും കടപ്പുറത്ത് ആളെ കാണാം. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കടലോരം കോഴിക്കോടിനാണ്. കടൽ കാറ്റേറ്റ് വെറുതെയിരിക്കാൻ അയൽ ജില്ലകളിൽ നിന്നും മലയോരമേഖലയിൽ നിന്നുമൊക്കെ ആളെത്തും. അർധരാത്രി കഴിയും വരെ കടപ്പുറത്തിരിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങളുണ്ടാവും. റോഡരികിലും കടപ്പുറത്തും നഗരസഭയുടെ അംഗീകാരത്തോടെയുള്ള പെട്ടിക്കടകളിൽ രാത്രി വൈകിയും കച്ചവടം പൊടിപൊടിക്കും. കൈതച്ചക്ക, പേരക്ക, കക്കരി തുടങ്ങി ലോകത്തുള്ള എല്ലാവിധ പഴങ്ങളും പച്ചക്കറികളും ഉപ്പിലിട്ട് വിൽക്കുന്നത് ഇവരുടെ പ്രത്യേകതയാണ്. പലഹാരങ്ങളും െഎസും സർബത്തും ചായയും മിഠായിയിനങ്ങളും വാങ്ങി കടപ്പുറത്ത് അലഞ്ഞു തിരിയുന്നത് കോഴിക്കോടൻ 'നാട്ടുനടപ്പാ'ണ്. ടൈലിട്ട് ശിൽപങ്ങൾ സ്ഥാപിച്ച തെക്കുഭാഗത്ത് തെക്കേപ്പുറത്തുകാരും നഗരത്തിലെ ഫ്ലാറ്റുകളിൽ കഴിയുന്നവരുമാണ് കൂടുതലെത്തുക. കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളുമായി കറങ്ങി നടക്കുന്ന മറുനാട്ടുകാരുടെ പ്രിയ ഇടം കൂടിയാണിത്. AB 1 10:30 PM കോഴിക്കോട് കടപ്പുറത്തെ പെട്ടിക്കടകൾ 11.00 PM തെക്കേ കടൽപ്പാലത്തിനടുത്തേക്ക് തിരക്കിട്ടു നടക്കുകയാണ് ബിഹാറുകാരൻ കേദാർ. ബാറ്ററിയിൽ പല നിറത്തിൽ പ്രകാശിക്കുന്ന കളിക്കോപ്പുകളാണ് കൈയിലേന്തിയ തട്ട് നിറയെ. കോഴിക്കോട്ട് തങ്ങി രാത്രി കച്ചവടം ചെയ്ത് വലിയ കുടുംബം പോറ്റുന്ന നൂറുകണക്കിന് മറുനാട്ടുകാരിൽ ഒരാൾ. കോഴിക്കോട് പോലെ സ്നേഹം തരുന്ന നഗരമില്ലെന്ന് ഇന്ത്യ മുഴുവൻ അലഞ്ഞ് കച്ചവടം നടത്തിയ അനുഭവമുള്ള കേദാർ പറയുന്നു. സൂര്യാസ്തമയം മുതൽ അർധരാത്രി ആൾക്കൂട്ടം പിരിയും വരെയുള്ള കച്ചവടം മതി ഉത്തരേന്ത്യയിൽ ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ സമ്പാദിക്കാൻ. രാത്രി സുരക്ഷിതമായി തങ്ങാൻ കോഴിക്കോേട്ടക്കാൾ നല്ലൊരിടം ഇന്ത്യയിലില്ലെന്ന് സ്വന്തം നഗരമായ പാറ്റ്നയിലെ അനുഭവങ്ങൾ നിരത്തി കേദാർ പറയുന്നു. AB 3 11.00 PM കളിപ്പാട്ട വിൽപനക്കാരനായ ബിഹാർ സ്വദേശി കേദാർ 11.30 PM മുഖദാർ കടപ്പുറത്ത് കോതി അപ്രോച്ച് റോഡരികിലെ തട്ടുകടയിൽ ചെസ് കളിയിൽ മുഴുകിയിരിക്കുകയാണ് ഹർഷാദും ആസിഫും. മുഖദാറിൽ അടുത്തടുത്തായി നിൽക്കുന്ന നൂറുകണക്കിന് വീടുകളിലെ നല്ല അയൽവാസികൾ. തൊട്ടുടുത്ത കോതി ഗ്രൗണ്ടിൽ ഇരുട്ട് പരക്കും വരെ ഫുട്ബാൾ കളിച്ച് ക്ഷീണിക്കുന്നവർ ക്ഷീണം മാറ്റാൻ അപ്രോച്ച് റോഡിനരികിൽ പുതുതായി തുടങ്ങിയ തട്ടുകടകളിലെത്തും. വേനലായാൽ കടലോരത്ത് രാത്രിയും ലൈറ്റിട്ട് ഫുട്ബാളുണ്ടാവും. മഴ തകർക്കുേമ്പാൾ കടകളിൽ വെറുതെയിരുന്നാലും ചെസെങ്കിലും കളിക്കാതിരിക്കാൻ കോഴിക്കോട്ടുകാർക്കാവില്ല. ഫുട്ബാളി​െൻറ മാത്രമല്ല, കേരളത്തിൽ ചെസി​െൻറയും തലസ്ഥാനമാണ് ഇൗ നഗരം. രാവേറെയാകും വരെ ചതുരംഗപ്പലകക്ക് മുന്നിൽ ഇരിക്കുന്ന കുടുംബങ്ങൾ നവ മാധ്യമങ്ങളുടെ കടന്നുകയറ്റകാലത്തും സുലഭം. AB 5 11.30 PM മുഖദാർ കടപ്പുറത്തിന് സമീപം തട്ടുകടയിൽ ചെസ് കളിയിലേർപ്പെട്ടവർ 12.00 PM പകൽ മുഴുവൻ വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്ന വെള്ളയാമകൾ അർധരാത്രി കുറ്റിച്ചിറയുടെ പുതുതായി വിരിച്ച മാർബിൾ പടവുകളിൽ വിശ്രമിക്കാൻ കയറുേമ്പാഴും കുളത്തിന് ചുറ്റും സൗഹൃദങ്ങൾ പൂത്തുലയുകയാണ്. മുതിർന്നവരും കൗമാരക്കാരുമൊക്കെ പല സംഘങ്ങളായി രാത്രി വൈകിയും ചിറയുടെ ചുറ്റും സൗഹൃദം പങ്കിട്ടിരിക്കും. നഗരത്തിലെ പല വലിയ കലാ- സാഹിത്യ- രാഷ്ട്രീയ സംഘങ്ങളുടെയും സന്നദ്ധ പ്രവർത്തനങ്ങളുടെയും തുടക്കം ഇതുപോലുള്ള കൂട്ടായ്മകളാണ്. വലിയങ്ങാടിയിലെയും കൊപ്ര ബസാറിലെയും ഹലുവ ബസാറിലെയുമൊക്കെ തൊഴിലാളികൾ വൈകുന്നേരങ്ങളിൽ കുളിക്കാൻ എത്താറുണ്ടായിരുന്നു മുമ്പ് കുറ്റിച്ചിറയിൽ. അങ്ങാടികളുടെ പ്രൗഡി നശിച്ച് കുളിക്കാർ കുറഞ്ഞുവെങ്കിലും ഇന്നും കുളത്തിൽ മുങ്ങാൻ എത്തുന്നവരുണ്ട്. ചിറയിൽ സോപ്പ് ഉപയോഗിക്കരുതെന്ന നിബന്ധന വന്നതോടെ ആമകൾക്കൊപ്പം മീനുകളുടെയെണ്ണവും കൂടിയതായി സ്ഥിരമായി കുളക്കടവിൽ കൂടുന്നവർ പറയുന്നു. cap AB 4 12.00 AM കുറ്റിച്ചിറയിൽ രാത്രി വിശ്രമിക്കുന്നവർ 12.30 PM മാവൂർറോഡിലെ വലിയ മാളിന് മുന്നിലിരുന്ന് കാവൽക്കാരൻ അത്താഴം കഴിക്കാനുള്ള ഒരുക്കത്തിലാണ്. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിഞ്ഞാലും ഉറക്കൊഴിഞ്ഞ് കാവലിരിക്കാനുള്ളതിനാൽ സമയമെടുത്ത് വിസ്തരിച്ചാണ് അത്താഴം. വലിയ മാളാണെങ്കിലും കാവൽക്കാരൻ വരാന്തയിലിരുന്ന് എമർജൻസി കത്തിച്ച് വച്ചു തന്നെ ഭക്ഷണം കഴിക്കണം. തുച്ഛമായ വേതനത്തിന് രാത്രി ഉറക്കമൊഴിച്ചിരിക്കാനെത്തുന്ന കാവൽക്കാരിൽ ഭൂരിപക്ഷവും രാജ്യസേവനം നടത്തിയ മുൻ പട്ടാളക്കാരാണ്. അതിർത്തിയിലെ കടുത്ത തണുപ്പിലും ചൂടിലും തളരാത്ത അവരിൽ ഭൂരിപക്ഷത്തിനും പ്രായത്തി​െൻറ വിഷമതകളുണ്ട്. മാവൂർ റോഡിലുടനീളം വലിയ കടകൾക്ക് മുന്നിൽ യൂനിഫോമിട്ട് കാവൽ നിൽക്കുന്നവർ പുസ്തകം വായിച്ചും കസേരയിലിരുന്ന് കണ്ണടച്ചും നേരം വെളുപ്പിക്കുന്നു. AB 6 12.30 AM എമർജൻസി വെളിച്ചത്തിൽ ഭക്ഷണം കഴിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ 1.00 PM മനുഷ്യ​െൻറ നിസാരതയറിയണമെങ്കിൽ രാത്രി വൈകി മെഡിക്കൽ കോളജ് മാതൃശിശു ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ വരണം. ഏഷ്യയിൽ ഏറ്റവും അധികം പ്രസവം നടക്കുന്ന ആശുപത്രിക്ക് മുന്നിൽ തറയിൽ തലങ്ങും വിലങ്ങും കടലാസുവിരിച്ച് കണ്ണടക്കാനുള്ള ശ്രമത്തിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ. ദിവസങ്ങൾക്ക് മുമ്പ് എത്തിയ രോഗികളുടെ ബന്ധുക്കൾ ശീലമായതിനാൽ നേരത്തേ ഉറക്കം പിടിക്കും. കൊതുകും പാറ്റകളും മഴയുടെ ചാറ്റലുമൊന്നും പ്രശ്നമാകാത്ത കിടപ്പ്. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പണിത ഡോർമെറ്ററിയിൽ പണം കൊടുത്ത് രാത്രി കഴിയാൻ അധികം പേർക്കും ആകുന്നില്ല. cap AB 2 1.00 AM മെഡിക്കൽ കോളജിലെ മാതൃശിശു ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കിടന്നുറങ്ങുന്ന കൂട്ടിരിപ്പുകാർ 1.30 PM രാത്രി ഒരു മണി കഴിഞ്ഞാൽ നഗരത്തിൽ തിരക്കി​െൻറ കേന്ദ്രം മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലേക്ക് മാറും. റെയിൽവേ സ്േറ്റഷന് മുന്നിൽ രാത്രി വണ്ടികളെത്തും നേരത്താണ് തിരക്കെങ്കിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്ത് എപ്പോഴും ആളുണ്ടാവും. ബസുകളിലെത്തുന്നവരെ കാത്ത് സ്റ്റാൻഡിന് മുന്നിൽ ഒാ േട്ടാക്കാരുടെ നീണ്ട നിര. ഹോട്ടലുകളിലും ബേക്കറികളിലും തിരക്കി​െൻറ പൂരം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നതും വെറുതെ അലയുന്നതും നഗര ജീവിതത്തി​െൻറ ഭാഗമാണ് പലർക്കും. രാത്രി വൈകിയും ഒാേട്ടായും അത്യാവശ്യ സാധനങ്ങളും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തന്നെ തുണ. AB 7 1.30 AM രാത്രി വൈകിയും സജീവമായ മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ കടകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.