കുറ്റ്യാടി ടൗണിൽ വാഹന പാർക്കിങ്ങിന് നിയന്ത്രണം

കുറ്റ്യാടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പഞ്ചായത്ത് വിളിച്ച യോഗം വാഹന പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. വടകര റോഡിൽ ഫോറസ്റ്റ് ഓഫിസ് വരെയും തൊട്ടിൽപാലം റോഡിൽ കയറ്റംവരെയും മരുതോങ്കര റോഡിൽ ചന്തപ്പറമ്പ് വരെയും പേരാമ്പ്ര റോഡിൽ ഈരത്ത് റോഡ് വരെയും ഇരുചക്രവാഹനങ്ങളുൾെപ്പടെയുള്ളവയുടെ പാർക്കിങ്ങും നിരോധിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കും. പൊതുസ്ഥലത്ത് ട്രാഫിക് തടസ്സമുണ്ടാക്കുന്ന തരത്തിൽ ബോർഡുകളും ബാനറുകളും നിരോധിക്കും. പഴയ സ്റ്റാൻഡിൽ പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തും. സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തി ആളെ ഇറക്കുകയും കയറ്റുകയും വേണം. റോഡി​െൻറ വശങ്ങളിൽ കൈവരികൾ സ്ഥാപിക്കുന്നതിനും സീബ്രാലൈനുകൾ പുനഃസ്ഥാപിക്കുന്നതിനും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും പി.ഡബ്ല്യൂ.ഡിക്ക് നിർേദശം നൽകും. കുറ്റ്യാടി സി.ഐ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, യൂനിയൻ ഭാരവാഹികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, മോട്ടോർ തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.