ഒാണം^ബക്രീദ്​ ജില്ല ഫെയർ തുടങ്ങി

ഒാണം-ബക്രീദ് ജില്ല ഫെയർ തുടങ്ങി കോഴിക്കോട്: സപ്ലൈകോയുടെ ഒാണം-ബക്രീദ് ജില്ല ഫെയർ-2017 ഇ.എം.എസ് സ്റ്റേഡിയത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറി ഉൾപ്പെടെ എല്ലാ നിത്യോപയോഗ വസ്തുക്കളും കുറഞ്ഞവിലയിൽ ലഭ്യമാകുന്ന ഫെയർ സെപ്റ്റംബർ മൂന്നുവരെ നീണ്ടുനിൽക്കും. കാർഡുടമകൾക്ക് പല വ്യഞ്ജനങ്ങൾ 19 മുതൽ 45 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്. കാർഡില്ലാത്തവർക്കും പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലാണ് സാധനങ്ങൾ നൽകുന്നത്. എ.എ.വൈ വിഭാഗക്കാർക്ക് അരിയും ചായയും ഉൾപ്പെടുന്ന സൗജന്യ ഒാണക്കിറ്റ് നൽകും. 2000 രൂപയുടെ സാധനങ്ങൾ വാങ്ങുേമ്പാൾ സമ്മാനക്കൂപ്പണുമുണ്ട്. സപ്ലൈകോയെ കൂടാതെ മിൽമ, കേരള സോപ്സ്, കയർഫെഡ്, ഹോർട്ടികോർപ് എന്നിവയുടെ ഉൽപന്നങ്ങളും സ്റ്റാളിൽ ലഭ്യമാകും. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. എം. ഭാസ്കരൻ, ടി.വി. ബാലൻ, കെ. മൊയ്തീൻകോയ, പി.ടി. ആസാദ്, സി.പി. ഹമീദ്, എൻ.വി. ബാബുരാജ്, പി.വി. നവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡിപ്പോ മാനേജർ കെ. രാജീവ് സ്വാഗതവും ജില്ല സപ്ലൈ ഒാഫിസർ കെ. മനോജ്കുമാർ നന്ദിയും പറഞ്ഞു. വില വിവരം കുറുവ അരി: 25.00 മട്ട അരി: 24.00 പച്ചരി: 23.00 ചെറുപയർ: 66.00 വൻകടല: 43.00 വൻപയർ: 45.00 തുവരപ്പരിപ്പ്: 65.00 പഞ്ചസാര: 22.00 ഉഴുന്നു പരിപ്പ്: 66.00 വറ്റൽമുളക്: 56.00 മല്ലി: 74.00 വെളിച്ചെണ്ണ 500 മില്ലി: 46.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.