ചുരം റോഡ് പാ​േട തകർന്നു

താമരശ്ശേരി: കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ താമരശ്ശേരി ചുരം പാേട തകർന്നനിലയിൽ. മെറ്റൽ പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട വൻകുഴികൾ വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നതോടൊപ്പം ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരും പ്രയാസത്തിലാണ്. ടൈൽസ് പതിച്ച രണ്ട്, നാല്, ഒമ്പത് വളവുകളൊഴിച്ച് ബാക്കി ആറ് വളവുകളിെലയും ടാറിങ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ലക്കിടി മുതൽ നെല്ലാങ്കണ്ടി വരെയുള്ള 30 കി.മീ. റോഡ് റീടാർ ചെയ്തിട്ട് ഒരു വർഷവും മൂന്ന് മാസവുേമ ആയിട്ടുള്ളൂ. 30 കോടി രൂപ ചെലവിലാണ് പണി നടത്തിയത്. പ്രവൃത്തി നടക്കുമ്പോൾതന്നെ റീടാറിങ്ങിലെ അപാകതകൾ മാധ്യമങ്ങളിൽ വാർത്തയായെങ്കിലും അധികൃതർ മുഖവിലക്കെടുത്തില്ല. ചുരത്തിനുപുറമെ അടിവാരം, ഈങ്ങാപ്പുഴ ടൗണുകളിലും ടാറിങ് ഒലിച്ച് ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. സാധാരണ കാലവർഷത്തിൽ ലഭിച്ചുവന്ന ഇടതടവില്ലാതെയുള്ള കനത്ത മഴ ഇത്തവണ ഉണ്ടായില്ല. എന്നിട്ടും റോഡ് തകർന്നത് നിർമാണത്തിലെ അപാകതയാണെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.