കോഴിക്കോട്: പ്രാദേശികചരിത്രരചനയുടെ കൗതുകവും വിജ്ഞാനവും പങ്കുവെച്ച് ഏകദിന ശിൽപശാല. ഗ്ലോബൽ പീസ് ട്രസ്റ്റാണ് ശിൽപശാല സംഘടിപ്പിച്ചത്. ചരിത്രകാരൻ എം.ജി.എസ്. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ പീസ് ട്രസ്റ്റിെൻറ ഗോൾഡൻ വെയ്ൻ അവാർഡ് ഡോ. എം.ആർ. രാഘവ വാര്യർക്ക് എം.ജി.എസ് സമ്മാനിച്ചു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. അവാർഡ്ദാന ചടങ്ങ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്രരചനയെക്കുറിച്ച് ഡോ.ബി. പാർവതി വിഷയമവതരിപ്പിച്ചു. 'ജനാധിപത്യം അർഥവും പ്രായോഗികതയും' എന്ന വിഷയത്തിൽ ഡോ. ആർസു സംസാരിച്ചു. പ്രഫ. വി.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.