സര്‍ക്കാറിന്​ ഹിന്ദുവിരുദ്ധ നിലപാട് ^കെ.പി. ശശികല

സര്‍ക്കാറിന് ഹിന്ദുവിരുദ്ധ നിലപാട് -കെ.പി. ശശികല കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുസമൂഹത്തി​െൻറ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദുഐക്യവേദി സാമൂഹികനീതി കർമസമിതി ഉത്തരമേഖല ഹിന്ദുനേതൃസമ്മേളനത്തി​െൻറ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സമ്മേളനം ശാരദ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്തു. വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു, വി. സുശികുമാര്‍, ശശി കമ്മട്ടേരി, കെ. ഷൈനു, ബൈജു കൂമുള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കര്‍മസമിതി ഉത്തരമേഖല കണ്‍വീനറായി കെ. ഷൈനുവിനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.