ഒാമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുത്തേരിയിൽ കൂമ്പാറയിൽനിന്നും ഒാമശ്ശേരി, മുക്കം വഴി കോഴിക്കോേട്ടക്ക് പോകുന്ന ആക്ട്രസ് ബസും മുക്കം ഭാഗത്തുനിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന കാറും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ബസ് കാറിൽ തട്ടി നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും പോസ്റ്റ് മുറിഞ്ഞ് തൊട്ടടുത്ത തട്ടുകടയിലേക്ക് വീണ് ബസ് വന്ന ദിശയിൽ തന്നെ കീഴ്മേൽ മറിയുകയും ചെയ്തു. കാറ് തൊട്ടടുത്ത വയലിലേക്ക് തെന്നിവീണു. ബസ് ൈഡ്രവർ ഗോപിഷ് (28), യാത്രക്കാരൻ ഗോപാലൻ (55) എന്നിവരെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിലും ബസിലുള്ള യാത്രക്കാരിൽ ചിലരെ ഒാമശ്ശേരി ശാന്തി ഹോസ്പിറ്റലിലും എത്തിച്ചു. കണ്ടക്ടർ ഗോപാൽ (28), യാത്രക്കാരായ വിനോദൻ (55), ഷെറിൻ (21), ഷാമില (15), ജസീല (40), കാർ ഒാടിച്ചിരുന്ന അബൂബക്കർ (35) എന്നിവർ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രഥമ പരിശോധനക്കുശേഷം വിട്ടയക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.