ഉള്ള്യേരി പാലം പൊളിക്കല്‍ വാര്‍ഷികത്തില്‍ സേനാനികളുടെ കുടുംബങ്ങള്‍ക്ക് ആദരം

ഉള്ള്യേരി: ക്വിറ്റ്‌ ഇന്ത്യാ സമരത്തി​െൻറ ഭാഗമായി നടന്ന ഉള്ള്യേരിയിലെ പാലംപൊളിക്കല്‍ സമരത്തി​െൻറ 75ാം വാര്‍ഷികത്തില്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. മരപ്പാലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ള കോൺക്രീറ്റ് പാലത്തില്‍ പ്രവര്‍ത്തകര്‍ ദീപം തെളിയിക്കുകയും ചെയ്തു. എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. പാലം പൊളിക്കലുമായി ബന്ധപ്പെട്ട് 10 പേരെയാണ് ജയിലില്‍ അടച്ചിരുന്നത്. ചിലര്‍ പിടികൊടുക്കാതെ ഒളിവില്‍ പോവുകയും ചെയ്തു. എന്‍.കെ. ദാമോദരന്‍ നായര്‍, കെ. ശങ്കരന്‍ നായര്‍, എം. മാധവന്‍ നമ്പ്യാര്‍, എം. നാരായണന്‍ നമ്പ്യാര്‍, എം. അപ്പുക്കുട്ടി നായര്‍, കെ. അച്യുതന്‍ നായര്‍, കെ.ആന്‍. ഗോപാലന്‍ നായര്‍, വി.ടി. രാമന്‍ നായര്‍, കെ. കൃഷ്ണന്‍ നായര്‍, എം. രാമന്‍ ഗുരുക്കള്‍ എന്നിവരായിരുന്നു ജയിലില്‍ കിടന്നത്. ഉള്ള്യേരി പാലത്തിന് സമീപം നടന്ന പരിപാടിയിൽ എടാടത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം. ഋഷികേശന്‍, ഡി.സി.സി ട്രഷറര്‍ ടി. ഗണേഷ് ബാബു, ഷമീര്‍ നളന്ദ, സതീഷ്‌ കന്നൂര്‍, മേനാച്ചേരി ശ്രീധരന്‍, സുധിന്‍ സുരേഷ്, കെ.കെ. ഗംഗാധരന്‍, വിനീഷ് കുന്നത്തറ, നാസ് മാംപൊയില്‍, വസന്ത, സുജാത നമ്പൂതിരി, അനൂപ്‌ കണയങ്കോട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.