പേരാമ്പ്ര: വെള്ളിയൂർ വരിപ്പിലാക്കൂൽ മീത്തൽ അസ്ഹർ ഹുസൈെൻറ ഗൃഹപ്രവേശനത്തിന് പോയവർക്ക് രുചിയേറിയ ഭക്ഷണത്തിനുശേഷം യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഒരു പാക്കറ്റ് പച്ചക്കറിവിത്തു കൂടിയും. ആറിനം പച്ചക്കറി വിത്ത് ഉൾപ്പെട്ട ഈ പാക്കറ്റ് നൽകുമ്പോൾ അസ്ഹർ പറയുന്നു വീട്ടിലൊരു പച്ചക്കറി തോട്ടമുണ്ടാക്കാൻ മറക്കരുതെന്ന്. ഇദ്ദേഹം ദുബൈയിലാണ് ജോലിചെയ്യുന്നതെങ്കിലും നാടിെൻറ കാർഷിക സംസ്കാരം മറക്കുന്നില്ല. അതുകൊണ്ടുതന്നെ വിദേശത്തെ തെൻറ താമസസ്ഥലത്ത് അസ്ഹർ പച്ചക്കറികൃഷി നടത്തുന്നുണ്ട്. കൃഷി അറിവുകൾ മറ്റ് പ്രവാസികളുമായി പങ്കുവെക്കാൻ അദ്ദേഹം 'എെൻറ കൃഷിത്തോട്ടം' എന്ന പേരിൽ ഫേസ്ബുക്ക് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. പ്രവാസികളായ കൃഷിപ്രേമികൾ മരുഭൂമിയിലെ മണ്ണിൽപോലും പൊന്നുവിളയിക്കുമ്പോൾ എല്ലാ സൗകര്യവുമുള്ള മലയാളികൾ ഉപഭോഗ സംസ്കാരത്തിെൻറ തടവിൽ കഴിയുന്നത് ലജ്ജാകരമാണെന്നാണ് അസ്ഹറിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.