വടകര: ദേശീയപാതയിൽ മടപ്പള്ളി കോളജ് ബസ്സ്റ്റോപ്പിന് സമീപം ബസ് കാറിലിടിച്ച് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. തലശ്ശേരിയിൽനിന്നും വടകരയിലേക്ക് വരുകയായിരുന്ന കെ.എൽ 18.സി 9540 ഷർമിള ബസാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന വടകര നാരായണനഗരം കല്ലൂഹൗസിൽ പ്രഭാവതിയെ (62) ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരായ പാനൂർ സ്വദേശി ബാലൻ (74), പുന്നോൽ സ്വദേശികളായ ശരണ്യ(19), നിമിഷ (26), കോറോത്ത് റോഡ് ലത്തീഫ്(35), കെ.ടി ബസാർ സ്വദേശികളായ നിഖില (36), റിയ (13), ഓർക്കാട്ടേരി സ്വദേശികളായ ജിഷ (30), ശിവാനി (8), വടകര അടക്കാതെരുവ് സ്വദേശി അഭിനവ് (22), മടപ്പള്ളി കോളജിന് സമീപം ജിതേഷ് (30), നാദാപുരം റോഡിൽ ശ്രീജിത്ത് (38), തിരുവള്ളൂരിലെ രജിത (29), വടകര വീരഞ്ചേരി ന്യൂ നെസ്റ്റിലെ േപ്രമരാജ് (51), മടപ്പള്ളിയിലെ കൈപ്പുറത്ത് ശ്രീധരി (57), കൈപ്പുറത്ത് കമല (63), ചോമ്പാല പുറത്തെ കയ്യിൽ ശിവന്യ(6), സുരേഖ(31), അടക്കാതെരുവിലെ തെക്കയിൽ നാരായണൻ (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.