ചേമഞ്ചേരി: പഞ്ചായത്ത് മുസ്ലിംലീഗിലെ പടലപ്പിണക്കം കാരണം പൂക്കാട് ശാഖ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിൽനിന്ന് വിഷയം അവതരിപ്പിക്കേണ്ടിയിരുന്ന സംസ്ഥാന യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വിട്ടുനിന്നു. 'മതേതരത്വത്തിെൻറ ഭാവിയും സാമുദായിക അപനിർമിതികളും' എന്ന വിഷയത്തിൽ നടന്ന സംവാദം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സംസ്ഥാന ലീഗ് ട്രഷറർ പി.കെ.കെ. ബാവയും എത്തിയില്ല. ചേമഞ്ചേരി പഞ്ചായത്തിൽ തന്നെയുള്ള മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി റഷീദ് വെങ്ങളത്തെ ഒഴിവാക്കി പരിപാടിയുമായി മുന്നോട്ടുപോയതിനാലാണ് വരാതിരുന്നതെന്ന് പി.കെ. ഫിറോസ് അറിയിച്ചതായി സംഘാടകർ പറഞ്ഞു. നോട്ടീസിലോ പോസ്റ്ററിലോ ഫ്ലക്സ് ബോർഡുകളിലോ വെങ്ങളം റഷീദിെൻറ പേരുണ്ടായിരുന്നില്ല. സംസ്ഥാന-ജില്ല നേതാക്കൾ പെങ്കടുക്കുന്ന പരിപാടികളിൽ മേൽ ഘടകങ്ങളുടെ ഭാരവാഹികളെ ക്ഷണിക്കണം എന്ന സംഘടന തീരുമാനം ലംഘിച്ചതിനാലാണ് പി.കെ. ഫിറോസ് വിട്ടുനിന്നതെന്ന് റഷീദിനെ പിന്തുണക്കുന്നവർ പറയുന്നു. അതേസമയം പഞ്ചായത്ത് ലീഗ് ഭാരവാഹികളെ പരിപാടിയിൽ പെങ്കടുപ്പിക്കുകയും അവരുടെ പേര് വെച്ച് നോട്ടീസ് തയാറാക്കുകയും ചെയ്തു. കൊയിലാണ്ടി മണ്ഡലം ലീഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതിെൻറ ജാള്യത തീർക്കാനാണ് മണ്ഡലം നേതൃത്വത്തെ അവഗണിക്കുന്ന ഇത്തരം പ്രവൃത്തികളെന്നും അവർ വിശദീകരിക്കുന്നു. വെങ്ങളം റഷീദിെൻറ വീട്ടിൽ പരിപാടിയുടെ നോട്ടീസുമായി പോയി ക്ഷണിച്ചിരുന്നതായാണ് ശാഖ ലീഗ് ഭാരവാഹികളുടെ വിശദീകരണം. അതിനിടെ പി.കെ. ഫിറോസ് പെങ്കടുക്കാത്തതിന് പിന്നിൽ റഷീദ് വെങ്ങളമാണെന്ന് ആരോപിച്ച് മണ്ഡലം ലീഗ് കൗൺസിലർ സമദ് പൂക്കാട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് വിവാദമായി. യൂത്ത്ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറാണ് സമദ് പൂക്കാട്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. Photo: പൂക്കാട് മുസ്ലിംലീഗ് കമ്മിറ്റി മതേതരത്വത്തിെൻറ ഭാവിയും സാമുദായിക അപനിർമിതികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ കവി കെ.സി. ഉമേഷ്ബാബു സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.