വിരമിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിൽനിന്ന്​ രണ്ടര കിലോ സ്വർണവും പണവും പിടികൂടി

തൃശൂർ: വിരമിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിൽ സൂക്ഷിച്ച കണക്കില്ലാത്ത രണ്ടര കിലോ സ്വർണവും പണവും ആദായനികുതി വകുപ്പ് പിടികൂടി. നാട്ടിക പഞ്ചായത്ത് മുൻ സെക്രട്ടറിയും കൂർക്കഞ്ചേരി സ്വദേശിയുമായ പി.കെ. ബാബു പള്ളിച്ചാടത്തി​െൻറ കൂർക്കഞ്ചേരി ചിയ്യാരത്തെ വീട്ടിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. വിവിധ പണമിടപാടുകളുടെ രേഖകൾ കണ്ടെടുത്തു. സ്വർണത്തിനും പണത്തിനും വ്യക്തമായ രേഖകളും കണക്കും ഉണ്ടായിരുന്നില്ല. ഇയാളുടെ അടുത്ത ബന്ധുവിന് ജ്വല്ലറിയും പണമിടപാട് സ്ഥാപനവുമുണ്ട്. പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഈ സ്ഥാപനത്തിൽ ബാബു ജോലി ചെയ്തിരുന്നു. അവിടത്തെ സ്വർണവും പണവും ബാബു വീട്ടിൽ സൂക്ഷിച്ചതാണെന്ന് സംശയമുണ്ട്. വ്യക്തമായ രേഖകൾ ഓഫിസിലെത്തിക്കാൻ ആദായനികുതി വകുപ്പ് ബാബുവിന് നിർദേശം നൽകിയിട്ടുണ്ട്. രേഖകളുമായി എത്തി പിഴയടച്ചാൽ കേസ് നടപടികളിൽനിന്ന് ഒഴിവാകാനാകുമെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു. കൂർക്കഞ്ചേരി ശ്രീനാരായണ ഭക്ത പരിപാലനയോഗം സെക്രട്ടറിയാണ് ബാബു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.