കേ​ന്ദ്ര​മ​​ന്ത്രി​മാർ ആഡംബരം ഒഴിവാക്കണമെന്ന്​ മോദി

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ പഞ്ചനക്ഷത്ര േഹാട്ടൽ വാസത്തിലും പൊതുമേഖല സ്ഥാപനങ്ങളിലെ വാഹന ദുർവിനിയോഗത്തിലും സഹികെട്ട് പ്രധാനമന്ത്രി. സർക്കാർ താമസ സൗകര്യം ഉള്ളപ്പോഴും അതുപേക്ഷിച്ച് ചില മന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകൾ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്നും അഴിമതിയോടുള്ള നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ യോഗശേഷം പോകാനൊരുങ്ങിയ മന്ത്രിമാരോട് നിൽക്കാൻ പറഞ്ഞശേഷമായിരുന്നു മോദിയുടെ ഇൗ മുന്നറിയിപ്പ്. 2019 ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില മന്ത്രിമാരുടെ ആഡംബരജീവിതം ബി.ജെ.പിക്ക് തലവേദനയായിമാറുന്നുവെന്നതി​െൻറ സൂചന കൂടിയാണിത്. മന്ത്രിമാരുടെ പഞ്ചനക്ഷത്ര ഹോട്ടൽവാസ നടപടികളിൽ തനിക്ക് അതൃപ്തിയുണ്ടെന്നും ഒൗദ്യോഗിക പരിപാടികൾക്കിടെ സർക്കാർ ഒരുക്കുന്ന താമസ സൗകര്യങ്ങൾതന്നെ ഉപയോഗിക്കണമെന്നും ആഡംബരത്തിലേക്ക് വഴുതി വീഴരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില മന്ത്രിമാർ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളാണ് തങ്ങളുടെ മന്ത്രാലയത്തിൽ ഉപയോഗിക്കുന്നതെന്നും ഇത്തരത്തിൽ മന്ത്രിമാരോ അവരുടെ കുടുംബങ്ങളോ പെരുമാറുന്നതിനോട് പൊറുക്കാൻ കഴിയിെല്ലന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ കണ്ണുരുട്ടലിനെതുടർന്ന് സ്വകാര്യ ആവശ്യങ്ങൾക്കായി പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ പല മന്ത്രിമാരും തങ്ങളുടെ ഒാഫിസിലെ ജീവനക്കാരോട് നിർദേശിച്ചതായാണ് അറിവ്. ജീവനക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ സൗകര്യം വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.