പാഠപുസ്തകങ്ങളില്ലാതെ പരീക്ഷ: സർക്കാർ നിലപാട് ഖേദകരം- -കെ.പി.എസ്.ടി.എ കൊടുവള്ളി: പരീക്ഷ തുടങ്ങിയിട്ടും പുസ്തകങ്ങൾ വിതരണംചെയ്യാൻ കഴിയാത്തത് വിദ്യാഭ്യാസ വകുപ്പിെൻറയും സർക്കാറിെൻറയും കഴിവുകേടാണ് കാണിക്കുന്നതെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി. നാടുനീളെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രസംഗിച്ചുനടക്കുന്നവർ വിദ്യാർഥികളുടെ ഭാവികൊണ്ടാണ് കളിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീജിത്ത്, യു. അബ്ദുൽ ബഷീർ, ഷാജു പി. കൃഷ്ണൻ, പി.കെ. ഹരിദാസൻ, പി. സിജു, ഒ.കെ. മധു, കെ.കെ. ജസീർ, എൻ.പി. മുഹമ്മദ്, സി. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ജലനിധി പദ്ധതിയെക്കുറിച്ച് പഠിക്കാൻ ആന്ധ്രപ്രദേശ് പ്രതിനിധി സംഘം കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ ജലനിധി മുഖേന നടപ്പാക്കിയ പദ്ധതികള്‍ പഠിക്കാനും വിലയിരുത്താനും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രധിനിധി സംഘം ലോകബാങ്ക് മിഷന്‍ ടീം ലീഡര്‍ ഹര്‍ദത്ത് കൗറിെൻറ നേതൃത്വത്തിൽ കൊടുവള്ളി നഗരസഭ ഒാഫിസും വാവാട് ഇരുമോത്ത് െമെത്രി ശുദ്ധജല പദ്ധതിയും സന്ദര്‍ശിച്ചു. വാവാട് ഇരുമോത്ത് സിറാജുദ്ദീന്‍ മദ്റസയിൽ ചേർന്ന നഗരസഭ ചെയര്‍പേഴ്സൻ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. വെള്ളറ അബ്ദു, കെ.എം. സുഷിനി, ടി.പി. നാസര്‍, അഡ്വ. പി.കെ. സക്കരിയ്യ, പി.കെ. സൈനുല്‍ ആബിദ്, പി.കെ. വാസു, എ.പി. ഹുൈസന്‍ എന്നിവർ സംസാരിച്ചു. നരസഭ ഒാഫിസില്‍ എത്തിയ സംഘത്തെ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിലിെൻറ നേതൃത്വത്തിൽ കൗൺസിലർമാർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.