മണാശ്ശേരി- പൊറ്റശ്ശേരി, കൂളിമാട് റോഡ് തകർന്ന്: യാത്ര ദുരിതത്തിൽ

യാത്രാദുരിതം തീരാതെ മണാശ്ശേരി--പൊറ്റശ്ശേരി-കൂളിമാട് റോഡ് മുക്കം: മണാശ്ശേരി-പൊറ്റശ്ശേരി-കൂളിമാട് റോഡ് തകർന്ന് കാൽനടയാത്രക്കാരും വാഹനങ്ങളും ദുരിതത്തിൽ. രണ്ടു വർഷം മുമ്പ് റീടാറിങ് നടത്തിയ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞതും വൻഗർത്തങ്ങൾ രൂപപ്പെട്ടതുമാണ് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നത്. മണാശ്ശേരി മുതൽ പൊറ്റശ്ശേരി വരെ റോഡിൽ നിരവധി കുഴികളിൽ അപകടം പതിയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് പൊറ്റശ്ശേരി ഇറക്കത്തിലെ കുഴിയിലേക്ക് ബൈക്ക് തെന്നിവീെണങ്കിലും ഭാഗ്യത്തിന് യുവാവ് രക്ഷപ്പെടുകയായിരുന്നു. ചരക്ക് കയറ്റി കോഴിക്കോട്ടേക്കും മുക്കത്തേക്കും നിരവധി ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴും ചരക്കുവാഹനങ്ങൾ കുഴിയിൽപെടുന്നത് നിത്യസംഭവമാണ്. രണ്ടു വർഷമുമ്പ് പൊറ്റശ്ശേരി വയലി​െൻറ ഭാഗത്ത് റോഡ് വീതികൂട്ടിയിരുന്നു. ഇതി​െൻറ ഭാഗമായി റോഡരിക് ബെൽറ്റ് കെട്ടിയത് റോഡിനെക്കാൾ ഉയരത്തിലായതിനാൽ വെള്ളം കെട്ടിനിൽക്കുകയാണ്. 40 ലക്ഷം െചലവിൽ രണ്ടു വർഷം മുമ്പ് പണി പൂർത്തിയാക്കിയ ഇൗ ഭാഗം വെള്ളക്കെട്ടിൽ തകരുകയാണ്. നേരത്തേ റോഡ് പൊളിച്ചിട്ട് പണി പാതിവഴിയിൽ നിർത്തി കരാറുകാരൻ അകാരണമായി വൈകിപ്പിച്ചതിൽ ഒട്ടേറെ പ്രതിഷേധ സമരങ്ങൾ നാട്ടുകാർ നടത്തിയ റോഡാണ് വീണ്ടും തകർന്നത്. നിർമാണത്തിെല അപാകതയാണ് റോഡി​െൻറ തകർച്ചക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. മണാശ്ശേരി, പൊറ്റശ്ശേരി-, കൊടിയത്തൂർ റോഡി​െൻറ നിർമാണത്തിന് 20 കോടി സർക്കാർ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, പണി തുടങ്ങിയില്ല. എത്രയും പെട്ടെന്ന് റോഡി​െൻറ ശോച്യാവസ്ഥ പരിഹരിച്ച് യാത്രാദുരിതമൊഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.