ഫാഷിസത്തിനെതിരെ ജനങ്ങൾ ഐക്യപ്പെടണം

മുക്കം: രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകർക്കുന്ന ഫാഷിസത്തിനെതിരെ ജനങ്ങൾ ഐക്യപ്പെടണമെന്ന് മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. കാരശ്ശേരി മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മതേതര സംഗമവും ശിഹാബ് തങ്ങൾ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ സലീം പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി. ബാബു, മണ്ഡലം ലീഗ് ട്രഷറർ കെ.വി. അബ്ദുറഹിമാൻ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് സലാം തേക്കുംകുറ്റി, കെ. കോയ, എം.പി.കെ. അബ്ദുൽ ബർ, ചാലൂളി അബൂബക്കർ എന്നിവർ സംസാരിച്ചു. കൺവീനർ നടുക്കണ്ടി അബൂബക്കർ സ്വാഗതവും ട്രഷറർ കെ.എം. സുബൈർ നന്ദിയും പറഞ്ഞു. അനുശോചിച്ചു മുക്കം: കഴിഞ്ഞ ദിവസം കൂടത്തായ്ക്കടുത്ത് അപകടത്തിൽ മരിച്ച ടിപ്പർ ലോറി ഡ്രൈവർ കൂടാംപൊയിൽ മുസ്തഫയുടെ നിര്യാണത്തിൽ ടിപ്പർ ലോറി എക്യുപ്മ​െൻറ്സ് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു. കാരശ്ശേരി കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ മേഖല പ്രസിഡൻറ് നിഷാബ് മുല്ലോളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കേളോത്ത് മമ്മു, സി.കെ. കൃഷ്ണൻ, എൻ.പി. മൊയ്തീൻകോയ, പി.കെ.സി. മുഹമ്മദ് മാസ്റ്റർ, റഹീം മലയമ്മ, നാസർ തടത്തിൽ, സുനി കാരശ്ശേരി, ഷമീർ കളൻതോട്, റഹ്മത്തുല്ല, മനീസ് എന്നിവർ സംസാരിച്ചു. സൗഹൃദ സന്ദേശമുണര്‍ത്തി 'ചക്കരപ്പന്തൽ' മുക്കം: എസ്.എസ്.എഫ് 'ചക്കരപ്പന്തൽ' പരിപാടിയുടെ മുക്കം ഡിവിഷൻതല ഉദ്ഘാടനം കാരമൂലയില്‍ സി.ടി. അബ്ദുസ്സലാം സഖാഫി നിർവഹിച്ചു. സൈനുൽ ആബിദ് സഖാഫി അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ മാസ്റ്റർ സൗഹൃദ പ്രഭാഷണം നടത്തി. അബ്ദുറഷീദ് സഖാഫി കാരമൂല, സ്വാലിഹ് കുറ്റിപ്പറമ്പ്, ശഹീർഷാ ചോണാട്, സുഹൈൽ കുമാരനെല്ലൂർ, ഹാഷിർ കുമാരനെല്ലൂർ എന്നിവർ സംസാരിച്ചു. സുഹൈൽ ചെറുവാടിയും സംഘവും സൗഹൃദ ഗാനം ആലപിച്ചു. സിറാജ് മുസ്ലിയാർ സ്വാഗതവും സജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.