പാലങ്ങാട് എം.ഇ.എസ്​ സെൻട്രൽ സ്​കൂളിൽ ചെറുവനം

നരിക്കുനി: നിർമിക്കുന്ന പദ്ധതി ചേളന്നൂർ ബ്ലോക് മെംബർ എൻ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തേക്ക്, മഹാഗണി, പൂവരശ്, ഈട്ടി, ഞാവൽ, വീട്ടി, ഇരൂൾ തുടങ്ങിയ മുന്നൂറിൽ പരം വൃക്ഷത്തൈകൾ കൃത്യമായ അകലത്തിൽ കുഴികളെടുത്ത് ജൈവ വ വളം ചേർത്ത് നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈകൾക്ക് ചുറ്റും വേലി കെട്ടി സംരക്ഷണവും തീർത്തു. വൃക്ഷങ്ങളുടെ പരിപാലനത്തിനായി കെൻസ് അബൂബക്കർ ചെയർമാനായി കമ്മിറ്റിയും രൂപവത്കരിച്ചു. പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ ടി.കെ. ബിത, വി.പി. ബാബു, ഷിഹാദ്, നേച്ച്വർ ക്ലബ് കോഓഡിനേറ്റർമാരായ നസ്ന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.