ഹാർദിക് പേട്ടലിനെയും അനുയായികളെയും തടവിലിട്ടു blurb: പിന്നീട് വിട്ടയച്ചു അഹ്മദാബാദ്: പേട്ടൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടലിനെയും പട്ടീദാർ അനാമത് ആന്ദോളൻ സമിതി പ്രവർത്തകരെയും പൊലീസ് ജയിലിൽ അടച്ചു. പിന്നീട് വിട്ടയക്കുകയും ചെയ്തു. അഹ്മദാബാദിലെ ഉമിയ ധം കാമ്പസിെൻറ അങ്കണത്തിൽ ധർണ നടത്തിവരുന്നതിനിടെ ഇവരെ പൊലീസ് വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു. ഹാർദിക്കിനു പുറമെ ഉറ്റ അനുയായികളായ വരുൺ പേട്ടൽ, ദിനേഷ് ബംബാനിയ എന്നിവരടക്കം ഒമ്പതു പേരെയാണ് പിടിച്ചുകൊണ്ടുപോയത്. ആഗസ്റ്റ് അഞ്ചിനു നടത്തുന്ന പരിപാടിയുടെ വിവരങ്ങൾ അറിയിക്കുന്നതിനായി കാമ്പസിൽ വാർത്തസമ്മേളനത്തിന് എത്തിയ തങ്ങളെ കാമ്പസിൽ കയറാൻ അനുവദിക്കാതെ തടയുകയായിരുന്നുവെന്നും തുടർന്ന് ഗേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നതിനിടെ പിടിച്ചു െകാണ്ടുപോവുകയായിരുന്നുവെന്നും വരുൺ പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.