* ഉദ്ഘാടനം ചെയ്യുന്നത് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും അപേക്ഷകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണവും വെള്ളിയാഴ്ച നിര്‍വഹിക്കും. ആരോഗ്യ-, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുണഭോക്താക്കളായ കുട്ടികളാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഉച്ചക്ക് രണ്ടിന് തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പ തിരിച്ചടവ് സഹായ പദ്ധതിയാണിത്. നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വര്‍ഷം 90 ശതമാനവും തുടര്‍ന്ന് 75, 50, 25 ശതമാനം വീതവുമാണ് സര്‍ക്കാര്‍ വിഹിതം. 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. നാലു ലക്ഷത്തിനുമേല്‍ ഏഴര ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശിക തുകയുടെ 50 ശതമാനം വരെയാണ് ലഭിക്കുക. പഠനകാലയളവിലോ വായ്പ കാലയളവിലോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരിക്കുകയോ ചെയ്ത വിദ്യാര്‍ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും. അപേക്ഷ സമര്‍പ്പണവും തുടര്‍നടപടികളും പൂര്‍ണമായും ഓണ്‍ലൈനാണ്. ഡെപ്യൂട്ടേഷന്‍ നിയമനം തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയില്‍ യു.ഡി.സി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. നിലവില്‍ സമാന തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ അപോക്ഷ ബയോഡാറ്റയും മാതൃ സ്ഥാപനത്തിെൻറ എന്‍.ഒ.സിയും സഹിതം കെ.എസ്.ആര്‍ പാര്‍ട്ട് (ഒന്ന്) റൂള്‍ നമ്പര്‍ 144 പ്രകാരം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ആഗസ്റ്റ് 18ന് വൈകീട്ട് മൂന്നിനകം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയ മാന്‍ഷന്‍, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0471 2722748, 2722238. ഇ-മെയില്‍ tridasecretary@gmail.com. സ്ഥലംമാറ്റം ചേര്‍ത്തല പ്രിന്‍സിപ്പല്‍ മുന്‍സിഫ് എം. താഹയെ തിരുവനന്തപുരം അഡീഷനല്‍ മുന്‍സിഫ് -2 ആയി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.