തെരുവിൽ കിടക്കുന്നവരെ കവർച്ചക്കിരയാക്കുന്ന സംഘം പിടിയിൽ കോഴിക്കോട്: തെരുവിൽ ഉറങ്ങിക്കിടക്കുന്നവരിൽനിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുന്നയാളും സഹായിയും പിടിയിൽ. കല്ലായി സ്വദേശി സക്കീർ (44), കല്ലായി ഫാത്തിമ മന്‍സില്‍ പി.പി. യാസർ (38) എന്നിവരെയാണ് ടൗൺ പൊലീസ് പിടികൂടിയത്. പകല്‍ മാന്യമായി വേഷം ധരിച്ച് നാനോ കാറിൽ കറങ്ങുന്ന ഇവര്‍ രാത്രി സഹായികൾക്കൊപ്പം മോഷണത്തിനിറങ്ങുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷണശേഷം രാവിലെ സഹായിക്ക് 1000 -മുതൽ 1500 വരെ കൂലി നൽകും. തെരുവില്‍ മദ്യലഹരിയില്‍ ഉറങ്ങിയ ആളുടെ കീശയില്‍നിന്ന് സ്വർണാഭരണം നഷ്ടപ്പെട്ട പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. സഹായിയെ ചോദ്യം ചെയ്തതോെടയാണ് പ്രതികളെ പിടികൂടിയത്. പാളയം, പുതിയ ബസ്സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളിലാണ് മോഷണം നടത്തുക. പലരും പരാതിയുമായി പൊലീസിനെ സമീപിക്കാറില്ല. മാസങ്ങൾക്ക് മുമ്പ് മോഷണത്തിനിടെ പിടികൂടിയ സക്കീർ റിമാൻഡിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുറത്തിറിങ്ങിയത്. ടൗണ്‍ എസ്.ഐ ഇ.കെ. ഷിജുവിെൻറ നേതൃത്വത്തില്‍ എ.എസ്.ഐ ദിനേശ് കുമാർ, ജയകൃഷ്ണന്‍, എം. ജയചന്ദ്രൻ, സജില്‍കുമാര്‍ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.