കോഴിക്കോട്: ഡി.വൈ.എഫ്.ഐ യുവജനജാഥകൾക്ക് സമാപനം. അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു. 'നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയർത്തി 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന യുവജന പ്രതിരോധത്തിെൻറ പ്രചാരണാർഥമാണ് ജാഥ. ജില്ല സെക്രട്ടറി പി. നിഖിൽ ക്യാപ്റ്റനായ തലക്കുളത്തൂരിൽനിന്നും ജില്ല പ്രസിഡൻറ് എസ്.കെ. സജീഷ് ക്യാപ്റ്റനായി ജാഥ നരിക്കുനിയിൽനിന്നും ട്രഷറർ വി. വസീഫ് ക്യാപ്റ്റനായി പന്തീരാങ്കാവിൽനിന്നുമുള്ള ജാഥകളാണ് വൈകീട്ട് ആറോടെ മുതലക്കുളത്ത് എത്തിയത്. സമാപന പൊതുയോഗത്തിൽ സ്വാഗതസംഘം ചെയർമാൻ കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്മാരായ പി. നിഖിൽ, എസ്. കെ. സജീഷ്, വി. വസീഫ് എന്നിവർ സംസാരിച്ചു. ടൗൺ ബ്ലോക്ക് സെക്രട്ടറി കെ. അരുൺ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.